image

14 Feb 2025 9:16 AM GMT

News

ക്രിക്കറ്റ് ആരാധകർക്ക് നിരാശ; ഐപിഎല്‍ ഇനി സൗജന്യമല്ല, പണം മുടക്കണം !

MyFin Desk

ക്രിക്കറ്റ് ആരാധകർക്ക് നിരാശ; ഐപിഎല്‍ ഇനി സൗജന്യമല്ല, പണം മുടക്കണം !
X

ജിയോ സിനിമയും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറും ലയിച്ചുള്ള പുതിയ പ്ലാറ്റ്‌ഫോം ജിയോ ഹോട്ട് സ്റ്റാര്‍ നിലനില്‍ വന്നു. വയാകോം 18, സ്റ്റാര്‍ ഇന്ത്യ ലയനം പുര്‍ത്തിയായതോടെയാണ് ജിയോ ഹോട്ട് സ്റ്റാര്‍ എന്ന പുതിയ പ്ലാറ്റ്‌ഫോം രംഗത്തെത്തുന്നത്.

മൂന്ന് ലക്ഷം മണിക്കൂര്‍ വിനോദ പരിപാടികള്‍, ലൈവ് സ്‌പോര്‍ട് കവറേജ്, 50 കോടി ഉപഭോക്താക്കള്‍ എന്നിവയുമായി ജിയോഹോട്ട്‌സ്റ്റാര്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി പ്രതികരിച്ചു. 19-ലധികം ഭാഷകളിലുള്ള സ്ട്രീമിങ് ആണ് ജിയോ ഹോട്ട്‌സ്റ്റാര്‍ വാഗ്ദാനം ചെയ്യുന്നത്. കായിക - വിനോദ മേഖലയിലെ പ്രീമിയം ദൃശ്യാനുഭവം എല്ലാ ഇന്ത്യക്കാര്‍ക്കും ലഭ്യമാക്കുക എന്നതാണ് ജിയോ ഹോട്ട്സ്റ്റാറിന്റെ ലക്ഷ്യമെന്ന് ജിയോ സ്റ്റാര്‍ ഡിജിറ്റല്‍ സിഇഒ കിരണ്‍ മണി വ്യക്തമാക്കി.

ഡിസ്‌നി, വാര്‍ണര്‍ ബ്രദേഴ്‌സ്, എച്ച് ബി ഒ, എന്‍ ബി സി യുണിവേഴ്‌സല്‍ പീകോക്ക്, പാരാമൗണ്ട് എന്നിവയുടെ ഉള്ളടക്കങ്ങളും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ എന്നിവയും ലയനത്തോടെ ഇനി ഒരു പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. എന്നാൽ രാജ്യത്തെ ക്രിക്കറ്റ് ആരാധകരെ നിരാശരാക്കുന്ന പുതിയ തീരുമാനവും ജിയോ ഹോട്സ്റ്റാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പില്‍ ഐപിഎല്‍ സൗജന്യമായിരിക്കില്ല. ആരാധകര്‍ക്ക് ഏതാനും മിനിറ്റുകള്‍ മാത്രമായിരിക്കും ജിയോ സ്റ്റാറില്‍ ഐപിഎല്‍ മത്സരങ്ങള്‍ സൗജന്യമായി കാണാനാവുക. അതു കഴിഞ്ഞാല്‍ മൂന്ന് മാസത്തേക്ക് പരസ്യമില്ലാതെയുള്ള പ്രതിമാസ പ്ലാനിന് 499 രൂപയും പരസ്യത്തോട് കൂടിയ പ്ലാനിന് 149 രൂപയും നല്‍കണം.