5 Feb 2024 10:00 AM
Summary
- ജിയോ ഫിനാന്‍ഷ്യല്‍ സര്‍ീവസസും എച്ച്ഡിഎഫ്‌സി ബാങ്കുമാണ് പേടിഎമ്മിന്റെ ബിസിനസ് ഏറ്റെടുക്കാന്‍ മുന്‍നിരയിലുള്ളത്
- ഫെബ്രുവരി 29 നു ശേഷം നിക്ഷേപങ്ങള്‍ സ്വീകരിക്കാനും ക്രെഡിറ്റ് ഇടപാടുകള്‍ നടത്താനും പേടിഎമ്മിന് അനുവാദമുണ്ടായിരിക്കില്ലെന്നാണ് ആര്‍ബിഐ അറിയിച്ചത്
- ബിഎസ്ഇയില്‍ ജെഎഫ്എസിന്റെ ഓഹരി 16.25 ശമാനത്തോളം ഉയര്‍ന്ന് 295.00 രൂപയിലെത്തി
പേടിഎമ്മിന്റെ വാലറ്റ് ബിസിനസ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസ് (ജെഎഫ്എസ്) ഏറ്റെടുത്തേക്കുമെന്ന മാധ്യമ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ന് (ഫെബ്രുവരി 5) രാവിലെ ബിഎസ്ഇയില്‍ ജെഎഫ്എസിന്റെ ഓഹരി 16.25 ശമാനത്തോളം ഉയര്‍ന്ന് 295.00 രൂപയിലെത്തി.
ജിയോ ഫിനാന്‍ഷ്യല്‍ സര്‍ീവസസും എച്ച്ഡിഎഫ്‌സി ബാങ്കുമാണ് പേടിഎമ്മിന്റെ വാലറ്റ് ബിസിനസ് ഏറ്റെടുക്കാന്‍ മുന്‍നിരയിലുള്ളത്. ഇക്കാര്യം ദേശീയ മാധ്യമമായ ' ഹിന്ദു ബിസിനസ് ലൈന' ാണ് റിപ്പോര്‍ട്ട് ചെയ്തത്.
2024 ജനുവരി 31-നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിനെ (പിപിബിഎല്‍) ചില പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്നും വിലക്കി കൊണ്ട് ഉത്തരവിട്ടത്. ഫെബ്രുവരി 29 ന് ശേഷമാണു വിലക്ക് പ്രാബല്യത്തില്‍ വരുന്നത്.
2024 ഫെബ്രുവരി 29 നു ശേഷം ഫാസ്ടാഗ് നിക്ഷേപങ്ങള്‍ സ്വീകരിക്കാനും ക്രെഡിറ്റ് ഇടപാടുകള്‍ നടത്താനും പേടിഎമ്മിന് അനുവാദമുണ്ടായിരിക്കില്ലെന്നാണ് ആര്‍ബിഐ അറിയിച്ചത്.
എല്ലാ തരത്തിലുള്ള കസ്റ്റമര്‍ അക്കൗണ്ട് തുറക്കുന്നതിനും വാലറ്റുകള്‍, കാര്‍ഡുകള്‍, പ്രീപെയ്ഡ് സേവനങ്ങള്‍ എന്നിവയുടെ ടോപ്അപ്പ് ഉള്‍പ്പെടെയുള്ള ബിസിനസ്സുകളും നിര്‍ത്തിവയ്ക്കണമെന്ന് ആര്‍ബി ഐ പിപിബിഎല്ലിനോട് ആവശ്യപ്പെട്ടു.