11 April 2025 9:40 AM
വെറും 10 മിനിറ്റുള്ളില്‍ 1 കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയുമായി ജിയോ ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്. പൂര്‍ണ്ണമായും ഡിജിറ്റലും, സുരക്ഷിതവും, ഒടിപി പരിശോധനയെ അടിസ്ഥാനമാക്കിയുള്ളതുമാണ് പുതിയ വായ്പ പദ്ധതി. ഇത്തരം വായ്പകള്‍ കാലവധിക്കു മുമ്പ് എപ്പോള്‍ വേണമെങ്കിലു പിഴ പലിശകള്‍ കൂടാതെ തിരിച്ചടയ്ക്കാനും സാധിക്കും. പദ്ധതിയില്‍ 9.99 ശതമാനമാണ് പലിശ.
എല്ലാവര്‍ക്കും ഒരേപോലെ ലഭിക്കുന്നതല്ല ഈ വായ്പ. ലോണ്‍ എഗെയ്ന്‍സ്റ്റ് സെക്യൂരിറ്റീസ് എന്ന വിഭാഗത്തിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ ഉപയോക്താക്കള്‍ക്ക് അവരുടെ ഓഹരികള്‍, മ്യൂച്വല്‍ഫണ്ടുകള്‍ എന്നിവ ഈടായി നല്‍കി മാത്രമാണ് പദ്ധതിയില്‍ നിന്ന് വായ്പ ലഭിക്കുകയുള്ളു. ഉപഭോക്താവിന്റെ വ്യക്തിഗത റിസ്‌ക് പ്രൊഫൈലിനെ ആശ്രയിച്ചാണ് 9.99 ശതമാനം മുതല്‍ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നത്. പരമാവധി മൂന്ന് വര്‍ഷമാണ് തിരിച്ചടവു കാലാവധി. ജിയോഫിനാന്‍സ് ഉപയോക്താക്കള്‍ക്ക് ആപ്പ് വഴി ഈ വായ്പയ്ക്ക് അപേക്ഷിക്കാം.