image

16 Nov 2023 10:08 AM GMT

News

ജപ്പാന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട രാജ്യം,ഇന്ത്യക്കാർക്ക് വിസ ഇളവുമായി തായ്‌ലന്‍ഡ്

MyFin Desk

japan is favorite country for tourists, thailand visa exemption for indians
X

Summary

അമേരിക്കന്‍ എക്‌സ്പ്രസിന്റെ കണക്കുകള്‍ പ്രകാരം 2019 ല്‍ കോവിഡിനു മുമ്പുണ്ടായിരുന്ന ബുക്കിംഗിനെക്കാള്‍ 1300 ശതമാനം വര്‍ധനയാണ് ജപ്പാനിലേക്കുള്ള യാത്രക്കാരുടെ ബുക്കിംഗിലുണ്ടായിരിക്കുന്നത്


കോവിഡ് കാലത്ത് ജപ്പാനിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്തത് ആ യുവതയെ ചെറിയ രീതിയിലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്.അതിനുളള മികച്ച അവസരമായി 2023 നെ അവര്‍ വിനിയോഗിച്ചു. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് അവസാനം തുറന്ന രാജ്യമാണ് ജപ്പാന്‍. അമേരിക്കന്‍ എക്‌സ്പ്രസിന്റെ കണക്കുകള്‍ പ്രകാരം 2019 ല്‍ കോവിഡിനു മുമ്പുണ്ടായിരുന്ന ബുക്കിംഗിനെക്കാള്‍ 1300 ശതമാനം വര്‍ധനയാണ് ജപ്പാനിലേക്കുള്ള യാത്രക്കാരുടെ ബുക്കിംഗിലുണ്ടായിരിക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ അമെക്‌സിന്റെ ഗ്ലോബല്‍ ട്രെന്‍ഡ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് 89 ശതമാനം യുവ യാത്രക്കാരും തങ്ങള്‍ മുമ്പൊരിക്കലും പോയിട്ടില്ലാത്ത ഏതെങ്കിലും സ്ഥലം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ്.

2023 ലെ അതിവേഗം വളരുന്ന ആദ്യത്തെ അഞ്ച് ലക്ഷ്യസ്ഥാനങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ജയ്പൂര്‍, ഉദയ്പൂര്‍ എന്നീ നഗരങ്ങളും മെക്‌സിക്കോയിലെ സാന്‍ മിഗുവല്‍ ഡി അലന്‍ഡെ പ്രദേശങ്ങളും ഇടംപിടിച്ചു. ഇവിടങ്ങളില്‍ലേക്കുള്ള ബുക്കിംഗ് യഥാക്രമം 600 ശതമാനത്തിലധികവും 400 ശതമാനത്തിലധികം വര്‍ധിച്ചു.

ബുക്കിംഗിനെയും അമെക്‌സ് ട്രാവല്‍ കണ്‍സള്‍ട്ടന്റുമാരുടെ ശുപാര്‍ശകളെയും അടിസ്ഥാനമാക്കി 2024 ലേക്ക് പോകേണ്ട സ്ഥലങ്ങള്‍ നിര്‍ദ്ദേശിക്കുന്ന അമേരിക്കന്‍ എക്‌സ്പ്രസിന്റെ വാര്‍ഷിക ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷന്‍ ലിസ്റ്റിനൊപ്പമാണ് ഡാറ്റയും വരുന്നത്. ജപ്പാനെപ്പോലെ, 2019 മുതല്‍ ബുക്കിംഗ് ഏകദേശം 800 ശതമാനം വര്‍ധിച്ച ഓസ്‌ട്രേലിയെയും ബാധിച്ചത് ലോക്ഡൗണാണ്. രാജസ്ഥാന്റെ കാര്യത്തിലും കോവിഡ് രണ്ടാം തരംഗം ഗണ്യമായ മാന്ദ്യമുണ്ടാക്കി. ചെറി പൂക്കളുടെയും ഉത്സവ സീസണുകളുടെയും ജനപ്രീതി ഒരിക്കലും കുറയില്ലെങ്കിലും, ചിലര്‍ ചൂട് വകവയ്ക്കാതെ വേനല്‍ക്കാലത്ത് യാത്ര ചെയ്യുന്നുണ്ട്. ശൈത്യകാലത്ത് സ്‌കീയിംഗിനും സാംസ്‌കാരികവുമായ തരത്തില്‍ ജപ്പാനിലേക്കുള്ള യാത്രയും വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

വിസ ഇളവ് നീട്ടാനൊരുങ്ങി തായ്‌ലന്‍ഡ്

ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നും യാത്രക്കാരില്‍ നിന്നുമുള്ള അഭിപ്രായങ്ങള്‍ക്കനുസരിച്ച് തായ്‌ലന്‍ഡ് ആറ് മാസത്തെ പൈലറ്റ് പ്രോജക്റ്റില്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്കുള്ള വിസ ഇളവ് നീട്ടിയേക്കും. കസാക്കിസ്ഥാനും ചൈനയ്ക്കും സമാനമായ ഇളവ് മൂന്ന് മാസത്തേക്ക് നല്‍കിയപ്പോള്‍ ഇന്ത്യയ്ക്ക് ഇത് ആറ് മാസമാണെന്നും ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നും യാത്രക്കാരില്‍ നിന്നും നല്ല അഭിപ്രായം ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ അംഗീകാരം നല്‍കാന്‍ മന്ത്രിസഭയോട് ആവശ്യപ്പെടുമെന്നും ടൂറിസം അതോറിറ്റി ഓഫ് തായ്‌ലന്‍ഡ് (ടിഎടി) ഗവര്‍ണര്‍ തപാനി കിയാറ്റ്‌ഫൈബോള്‍ പറഞ്ഞു.

നവംബര്‍ 10 മുതല്‍ തായ്‌ലന്‍ഡ് സന്ദര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ക്ക് വിസയുടെ ആവശ്യമില്ല. ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് 30 ദിവസത്തെ താമസത്തിനാണ് വിസ ഇളവ് അനുവദിക്കുന്നത്. ഇത് അടുത്ത വര്‍ഷം മെയ് 10 വരെ നിലനില്‍ക്കും.

തായ് ലന്‍ഡിലെ മികച്ച 10 ടൂറിസ്റ്റ് വിപണികളില്‍ ഇന്ത്യയ്ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. 2023 ലെ ആദ്യ 10 മാസങ്ങളില്‍ തായ്‌ലന്‍ഡ് 1,302,483 ഇന്ത്യന്‍ വിനോദ സഞ്ചാരികളാണ് എത്തിയത്. പുതുതായി നടപ്പാക്കിയ വിസ ഇളവ് പദ്ധതിയിലൂടെ, 2023 ല്‍ 1.6 ദശലക്ഷം ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് ആതിഥേയത്വം വഹിക്കുമെന്നാണ് ടിഎടിയുടെ പ്രതീക്ഷ. ഇത് 65.6 ബില്യണ്‍ ബഹ്ത് വരുമാനമുണ്ടാക്കുമെന്നും പ്രതീക്ഷിക്കുന്നു.