image

17 Aug 2023 6:29 AM GMT

News

ബിസിനസ് എളുപ്പമാക്കി ജന്‍ വിശ്വാസ് ബില്ല്

MyFin Desk

jan vishwas bill ease of doing business
X

Summary

  • ബില്ല് നിയമമാകുന്നതോടെ രാജ്യത്ത് ഈസ് ഓഫ് ലിവിംഗും ഈസ് ഓഫ് ഡൂയിംഗ് ബിസിനസും സാധ്യമാകുമെന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ അഭിപ്രായപ്പെട്ടത്.
  • തടവോ, പിഴയോ, അല്ലെങ്കില്‍ രണ്ടു ശിക്ഷയും ഒരുമിച്ചോ ലഭിക്കുമായിരുന്ന നിരവധി കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ പിഴ മാത്രമായി ചുരുങ്ങും.


ലോക ബാങ്ക് 2013 ല്‍ പുറത്തിറക്കിയ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം 185 ല്‍ 132 ആയിരുന്നു. 2020 ആയപ്പോഴേക്കും സ്ഥാനം 63 ലേക്ക് മെച്ചപ്പെട്ടു. രാജ്യത്ത് ബിസിനസ് ചെയ്യാനുള്ള സാഹചര്യം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ 2015 മുതല്‍ നിരവധി നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിച്ചു വരികയാണ്. 2015-ലെ വാണിജ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, 2019, 2021 കാലങ്ങളിലെ കമ്പനി ലോ കമ്മിറ്റി എന്നിവയുള്‍പ്പെടെ വിവിധ കമ്മിറ്റികളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. അവയുടെ തുടര്‍ച്ചയെന്നോണമാണ് 2022 ഡിസംബര്‍ 22 ന് പാര്‍ലമെന്റില്‍ ജന്‍ വിശ്വാസ് ബില്ല് അവതരിപ്പിച്ചത്.

പിന്നീടത് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. 2023 മാര്‍ച്ച് 17 ന് സംയുക്ത പാര്‍ലമെന്ററി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2023 ജൂലൈ 27 ന് ലോക്സഭയും ഓഗസ്റ്റ് രണ്ടിന് രാജ്യസഭയും ബില്ല് പാസാക്കി. ബില്ല് നിയമമാകുന്നതോടെ രാജ്യത്ത് ഈസ് ഓഫ് ലിവിംഗ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസും സാധ്യമാകുമെന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ അഭിപ്രായപ്പെട്ടത്.

ശിക്ഷകളില്‍ ഇളവ്

ഈ ബില്ലില്‍ കൃഷി, പരിസ്ഥിതി, മീഡിയ, പ്രസിദ്ധീകരണം എന്നിങ്ങനെ 42 നിയമങ്ങളിലെ 183 വകുപ്പുകളാണ് ഭേദഗതി ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരന്നുത്. പത്തൊമ്പത് മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും കീഴില്‍ വരുതാണ് ഈ നിയമങ്ങള്‍. 1898 ലെ പോസ്റ്റ് ഓഫീസ് ആക്ട്, 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമം, 1991 ലെ പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സ് നിയമം, 2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം, 1981 ലെ വായു മലിനീകരണ നിയമം, 1957 ലെ കോപ്പി റൈറ്റ് നിയമം, 1897 ലെ പേറ്റന്റ് നിയമം, 1989 ലെ റെയില്‍വേ നിയമം, 2006 ലെ ഭക്ഷ്യ സുരക്ഷ നിയമം, 1940 ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് ആക്ട്, 1988 ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് എന്നിങ്ങനെ പോകുന്നു ഭേദഗതിക്ക് വിധേയമാകുന്ന നിയമങ്ങളുടെ പട്ടിക.

ജന്‍ വിശ്വാസ് ബില്ല് നിയമമാകുന്നതോടെ തടവോ, പിഴയോ, അല്ലെങ്കില്‍ രണ്ടു ശിക്ഷയും ഒരുമിച്ചു ലഭിക്കുമായിരുന്ന നിരവധി കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ പിഴ മാത്രമായി ചുരുങ്ങും. ഉദാഹരണത്തിന്, 2000 ല്‍ നിലവില്‍ വന്ന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി നിയമപ്രകാരം നിയമപരമായ കരാര്‍ ലംഘിച്ച് വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ തടവ് അല്ലെങ്കില്‍ മൂന്ന് ലക്ഷം രൂപ പിഴ അല്ലെങ്കില്‍ തടവും പിഴയും എതായിരുന്നു ശിക്ഷ. എന്നാല്‍, ഇനി മുതല്‍ 25 ലക്ഷം രൂപ പിഴമാത്രമായിരിക്കും ശിക്ഷയെന്നാണ് ബില്ല് ശുപാര്‍ശ ചെയ്യുന്നത്. 1898 ലെ പോസ്റ്റോഫീസ് ആക്ടിനു കീഴില്‍ വരുന്ന എല്ലാ കുറ്റകൃത്യങ്ങളും നീക്കം ചെയ്യണം എന്ന നിര്‍ദ്ദേശവും ബില്ലിലുണ്ട്.

പ്രധാന നിര്‍ദ്ദേശങ്ങള്‍

ബില്ലിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്. ചില വ്യവസ്ഥകളില്‍ തടവും, പിഴയും നീക്കം ചെയ്യാം. തടവും പിഴയും ശിക്ഷയായി വ്യവസ്ഥ ചെയ്തിരുന്നിടത്ത് തടവുശിക്ഷ ഒഴിവാക്കാനും ചില വ്യവസ്ഥകളില്‍ പിഴ നിലനിര്‍ത്താം. തടവുശിക്ഷ ഒഴിവാക്കി പകരം പിഴ വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ചില വ്യവസ്ഥകളില്‍ തടവും പിഴയും ശിക്ഷയായി മാറ്റാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ചില വ്യവസ്ഥകളില്‍ കുറ്റകൃത്യങ്ങളെ വിചാരണ ഒഴിവാക്കാവുന്ന, ഒത്തു തീര്‍പ്പിന് സാധ്യതയുള്ളവയായി നിര്‍ദ്ദേശിക്കുന്നു. കൂടാതെ, ബില്ല് വിവിധ കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴയും, ശിക്ഷയും വര്‍ധിപ്പിച്ചിുട്ടുണ്ട്. ഇത് ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും 10 ശതമാനം വര്‍ധിക്കും.

നിയമ ലംഘനങ്ങളുടെ പിഴ നിര്‍ണ്ണയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഒന്നോ അതിലധികമോ ന്യായാധിപന്മാരെ (അഡ്ജ്യുഡിക്കേറ്റിംഗ് ഓഫീസര്‍) നിയമിക്കാം. ഈ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തികളെ തെളിവെടുപ്പിനായി വിളിപ്പിക്കാം. നിയമ ലംഘനത്തെക്കുറിച്ച് ചോദിച്ച് അറിയാം. 1937 ലെ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് (ഗ്രേഡിംഗ് ആന്‍ഡ് മാര്‍ക്കിംഗ്) ആക്റ്റ്, 1991 ലെ പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സ് ആക്റ്റ് എന്നിവ ഈ നിയമങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കിയ ഉത്തരവുകള്‍ക്കുള്ള അപ്പീല്‍ സംവിധാനങ്ങളും ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമവുമായി ബന്ധപ്പെട്ട് നിയമിച്ച ഉദ്യോഗസ്ഥരുടെ ഉത്തരവുകള്‍ക്കെതിരേ അപ്പീല്‍ നല്‍കണമെങ്കില്‍, 60 ദിവസത്തിനുള്ളില്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാം.

ഈ ബില്ലു വഴി ക്രമിനല്‍ നിയമ വ്യവസ്ഥകള്‍ യുക്തി സഹമാക്കുക എന്നതാണ് ലക്ഷ്യം. പൗരന്മാര്‍ക്കും ബിസിനസ് ചെയ്യുന്നവര്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍, സാങ്കേതികമായുണ്ടകുന്ന പിഴവ്, നടപടിക്രമങ്ങളിലെ പിഴവ് എന്നിവയെത്തുടര്‍ന്ന് ജയില്‍ ശിക്ഷ പേടിക്കാതെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉറപ്പാക്കുക, കുറ്റകൃത്യത്തിന്റെ ഗൗരവത്തിനനുസരിച്ച് ശിക്ഷ ഉറപ്പാക്കുക എന്നിങ്ങനെ പോകുന്നു ബില്ലിന്റെ ലക്ഷ്യങ്ങള്‍.

1927 ലെ ഇന്ത്യന്‍ വന നിയമ പ്രകാരം വനഭൂമിയില്‍ കന്നുകാലികളെ മേയിക്കുന്നതിന് തടവുശിക്ഷയായിരുന്നു.എന്നാല്‍ തടവും പിഴയും ഒഴിവാക്കിയാണ് ഈ വ്യവസ്ഥ ഭേദഗതി ചെയ്യുന്നത്. കന്നുകാലികളെ മേയിച്ചുകൊണ്ട് അറിയാതെ വനഭൂമിയില്‍ പ്രവേശിച്ചേക്കാവുന്ന ആദിവാസികള്‍ക്കും ഗ്രാമീണര്‍ക്കും ഈ ഭേദഗതി ഗുണം ചെയ്യും. ശിക്ഷയായി 500 രൂപ പിഴ ചുമത്തും. 1988 ലെ മേട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുന്നതോടെ ഡ്രൈവിംഗ് ചട്ടങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍, ഗതാഗതം തടസ്സപ്പെടുത്തല്‍, തെറ്റായ രജിസ്ട്രേഷന്‍ രേഖ എന്നിവ ഗുരുതരമല്ലാത്ത കുറ്റകൃത്യമാകും (കോംപൗണ്ടബിള്‍ ഒഫെന്‍സ്). 2006 ലെ കന്റേണ്‍മെന്റ് നിയമ പ്രകാരം കന്റോണ്‍മെന്റ് പ്രദേശത്ത് ബയോഡീഗ്രേഡബിള്‍ അല്ലാത്ത പോളിത്തീന്‍ ബാഗുകള്‍ കൊണ്ടുപോകുന്നതിനോ ഉപയോഗിക്കുന്നതിനോ വിലക്കുണ്ടായിരുന്നു. ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റവുമായിരുന്നു. മിക്കപ്പോഴും, പോളിത്തീന്‍ ബാഗുകള്‍ ഉപയോഗിക്കുന്ന പൗരന്മാര്‍ക്ക് അവ ബയോ ഡീഗ്രേഡബിള്‍ ആണോ അല്ലയോ എന്ന അറിയാന്‍ സാധിക്കില്ല അതിനാല്‍ ഈ വ്യവസ്ഥയും ബില്ലില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

ഫുഡ് കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ് അല്ലെങ്കില്‍ വെയര്‍ഹൗസ് കോര്‍പ്പറേഷന്റെ പേര് ഉപയോഗിച്ചാല്‍, 1964 ലെ ഫുഡ് കോര്‍പറേഷന്‍ നിയമവും 1962 ലെ വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ നിയമവും അനുസരിച്ച് ആറുമാസം തടവും 1000 രൂപ പിഴയുമായിരുു ശിക്ഷ. ഇതു നീക്കംചെയ്യാന്‍ പുതിയ ബില്ല് നിര്‍ദ്ദേശിക്കുന്നു. 1940ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമത്തിലെ ഭേദഗതിയില്‍ ചില കുറ്റങ്ങളും കോമ്പൗണ്ടിംഗ് ഓഫെന്‍സാകും.അതായത് ജയില്‍ ശിക്ഷ നേരിടുതിനുപകരം പിഴ അടച്ചാല്‍ മതിയാകും.