6 Sept 2023 5:11 PM IST
Summary
- പാക്കറ്റില്‍ രേഖപ്പെടുത്തിയ എണ്ണത്തില്‍ നിന്നും ഒന്നുകുറവ്
- നഷ്ടപരിഹാരം ഒരുലക്ഷവും കോടതിചെലവുകള്‍ക്കായി പതിനായിരവും കമ്പനി നല്‍കണം
പാക്കറ്റില്‍ രേഖപ്പെടുത്തിയതിനേക്കാൾ ഒരു ബിസക്കറ്റ് കുറഞ്ഞെന്ന പരാതിയില്‍ ഉപഭോക്താവിന് കമ്പനി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ കൺസ്യൂമർ ഫോറത്തിന്റെ വിധി. സണ്‍ഫീസ്റ്റ് മേരി ലൈറ്റിന്റെ പാക്കറ്റുകളില്‍ പറഞ്ഞതിനേക്കാൾ ഒരു ബിസ്കറ്റ് കുറവ് വന്നതിതിനാല്‍ അന്യായമായ വ്യാപാരം നടത്തിയതിന് നഷ്ടപരിഹാരം നല്‍കാന്‍ ചെന്നൈ ജില്ലാ കൺസ്യൂമർ ഫോറം ബിസ്കറ്റ് നിർമ്മാതാക്കളായ ഐടിസി ലിമിറ്റഡ് ന്റെ ഫുഡ് ഡിവിഷനോട് നിര്‍ദേശിക്കുകയായിരുന്നു.
പരാതിക്കാരനായ ചെന്നൈയിലെ പി ദില്ലിബാബുവിന് നഷ്ടപരിഹാരമായി കമ്പനി ഒരു ലക്ഷം രൂപയും വ്യവഹാര ചെലവുകള്‍ക്കായി 10,000 രൂപയും നല്‍കണമെന്ന് ഉപഭോക്തൃ ഫോറം നിര്‍ദ്ദേശിച്ചു.
ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം, അടുത്തിടെ പുറത്തിറക്കിയ ഉത്തരവില്‍, ബാച്ച് നമ്പര്‍.0502 സി 36-ലെ തര്‍ക്കത്തിലുള്ള 'സണ്‍ഫീസ്റ്റ് മേരി ലൈറ്റ്' എന്ന ബിസ്‌ക്കറ്റിന്റെ വില്‍പ്പന നിര്‍ത്തിവെക്കാനും നിര്‍ദ്ദേശിച്ചു.
ബിസ്‌ക്കറ്റിന്റെ ഭാരം സംബന്ധിച്ച് പരാതി തെറ്റാണെന്ന കമ്പനിയുടെ വാദ൦ ഫോറം തള്ളി. ബിസ്കെറ്റിന്റെ കവറിൽ രേഖപ്പെടുത്തിയിരിക്കുന്നത് 16 ബിസ്‌ക്കറ്റുകൾ എന്നാണെങ്കിലും 15 ബിസ്‌ക്കറ്റുകള്‍ മാത്രമേ ഉള്ളൂവെന്ന് പരാതിക്കാരനായ ദില്ലിബാബു ആരോപിച്ചു. ചെന്നൈയിലെ ഒരു കടയിൽ നിന്നാണ് അദ്ദേഹം ബിസ്‌കറ്റ് വാങ്ങിയത്.
ഉപഭോക്താക്കള്‍ ബിസ്‌ക്കറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി മാത്രം ഉല്‍പ്പന്നം വാങ്ങണം.പാക്കിംഗില്‍ ലഭ്യമായ ഉല്‍പ്പന്ന വിവരങ്ങള്‍ ഉപഭോക്താവിന്റെ വാങ്ങല്‍ സ്വഭാവത്തെ സ്വാധീനിക്കുന്നതിനാല്‍ ഉല്‍പ്പന്നത്തിന്റെ വാങ്ങല്‍ തീരുമാനിക്കാന്‍ സാധ്യതയുള്ള ഉപഭോക്താവ് റാപ്പര്‍ മാത്രമേ കാണൂവെന്ന് ഫോറം വിലയിരുത്തി. ഉപഭോക്തൃ സംതൃപ്തിയില്‍ റാപ്പര്‍ അല്ലെങ്കില്‍ ലേബല്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നതായും ഉത്തരവില്‍ പറയുന്നു.
കമ്പനിക്കും അത് വിറ്റ സ്റ്റോറിനും എതിരെ 100 കോടി പിഴ ഈടാക്കണമെന്നും വ്യാപാരത്തിലെ പോരായ്മയ്ക്കു 10 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നുമായിരുന്നു പരാതിക്കാരന്റെ ആവശ്യം.
ഇത് അംഗീകരിക്കാന്‍ കോടതിക്കായില്ല. തന്നെയുമല്ല കടയുടമയ്ക്ക് ഇതില്‍ ഒരു പങ്കുമില്ല. അതിനാല്‍ അദ്ദേഹത്തിനെതിരായ പരാതി തള്ളിയെന്നും ഉത്തരവില്‍ പറയുന്നു.