image

17 Feb 2024 4:12 PM IST

News

ആധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇന്‍സാറ്റ്-3 ഡിഎസ് ഇന്ന് വിക്ഷേപിക്കും

MyFin Desk

INSAT 3D-S launch today
X

Summary

  • ഭൂമിയില്‍ നിന്ന് 36000 കിലോമീറ്റര്‍ ഉയരെയായിരിക്കും ഇന്‍സാറ്റ് 3 ഡിഎസ്സിന്റെ ഭ്രമണപഥം
  • ഭ്രമണപഥത്തിലുള്ള ഇന്‍സാറ്റ് 3ഡി, 3ഡിആര്‍ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തന തുടര്‍ച്ച ഏറ്റെടുക്കും ഇന്‍സാറ്റ് 3 ഡിഎസ്
  • ജിഎസ്എല്‍വിയുടെ 16-ാം ദൗത്യമാണ് ഇത്


ഇന്ത്യയുടെ ആധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇന്‍സാറ്റ് 3 ഡിഎസ് ഇന്ന് (ഫെബ്രുവരി 17) വൈകുന്നേരം 5.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിക്കും.

ഇന്‍സാറ്റ് 3 ഡിഎസ് എന്ന കൃത്രിമ ഉപഗ്രഹത്തെ ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിക്കുന്നത് ഐഎസ്ആര്‍ഒയുടെ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി എഫ് 14 ആണ്. ജിഎസ്എല്‍വിയുടെ 16-ാം ദൗത്യമാണ്.

വിക്ഷേപണത്തിന് മുന്നോടിയായി ഫെബ്രുവരി 16ന് ഉച്ചയ്ക്ക് 2.05 ന് കൗണ്ട്ഡൗണ്‍ തുടങ്ങി.

കാലാവസ്ഥ നിരീക്ഷണം, പ്രവചനം, പ്രകൃതി ദുരന്തം, കാട്ടു തീ എന്നിവയുടെ മുന്നറിയിപ്പ് വളരെ കൃത്യതയോടെ നല്‍കാന്‍ പ്രാപ്തിയുള്ളതാണ് ഇന്‍സാറ്റ് 3 ഡിഎസ്.

സമുദ്രത്തിന്റെയും കരയുടെയും ഉപരിതല നിരീക്ഷണവും സാധ്യമാകും.