18 Jan 2025 9:08 AM GMT
Summary
- ബന്ദികളെ നാളെ മുതല്‍ മോചിപ്പിക്കും
- മോചിപ്പിക്കേണ്ട 95 പാലസ്തീന്‍ തടവുകാരുടെ പട്ടിക ഇസ്രയേല്‍ പുറത്തിറക്കി
ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ കാബിനറ്റ് അംഗീകാരം നല്‍കി. കരാറനുസരിച്ച് ബന്ദികളെ നാളെ മുതല്‍ മോചിപ്പിക്കും. ഇതോടെ പശ്ചിമേഷ്യയില്‍ അശാന്തി വിതച്ച നാളുകള്‍ക്ക് താല്‍ക്കാലിക വിരാമമായി.
ശനിയാഴ്ച പുലര്‍ച്ചെ ആറുമണിക്കൂറിലധികം ചര്‍ച്ച നടത്തിയ ശേഷം സര്‍ക്കാര്‍ കരാര്‍ അംഗീകരിച്ചതായി നെതന്യാഹുവിന്റെ ഓഫീസാണ്് അറിയിച്ചത്.
എന്നാല്‍ ബുധനാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനുശേഷം ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യേമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട പാലസ്തീന്‍കാരുടെ എണ്ണം 119 ആയി.
ആറാഴ്ച നീണ്ടുനില്‍ക്കുന്നതാണ് വെടിനിര്‍ത്തല്‍ കരാര്‍. ഇത് യുദ്ധം അവസാനിപ്പിക്കാനുള്ള വഴി തുറക്കുമെന്നാണ് പ്രതീക്ഷ.
ഞായറാഴ്ച മോചിപ്പിക്കേണ്ട 95 പാലസ്തീന്‍ തടവുകാരുടെ പട്ടിക ഇസ്രയേല്‍ നീതിന്യായ മന്ത്രാലയം പുറത്തിറക്കി.
ഇസ്രയേലി സേനയും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ ഗാസയുടെ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു. 46,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. ദശലക്ഷങ്ങളെ മാറ്റിപ്പാര്‍പ്പിക്കയും ചെയ്തിരുന്നു.
ഗാസയിലെ വെടിനിര്‍ത്തലിനെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.