image

6 Aug 2024 8:34 AM

News

വിദേശ വിദ്യാഭ്യാസമാണോ പ്രശ്‌നം? ഈ വഴി ഒന്നു നോക്കൂ

MyFin Desk

who wouldnt want their kids to study abroad
X

Summary

  • ആഗോളതലത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ട്രെന്‍ഡുകള്‍ അതിവേഗം തിരിച്ചറിയപ്പെടുന്നു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് അതിനനുസരിച്ചുള്ള കോഴ്‌സുകള്‍ തെരഞ്ഞെടുക്കാം
  • വിദേശ വിദ്യാഭ്യാസത്തിന് ഒരു സ്‌കോളര്‍ഷിപ്പ് ലഭിച്ചാലോ?


ഇന്ന് ഏതുകുട്ടികളും ആഗ്രഹിക്കുന്ന ഒന്നാണ് വിദേശ വിദ്യാഭ്യാസം. മക്കള്‍ ഉന്നത നിലയിലെത്തണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളും അതാഗ്രഹിക്കുന്നു. ഇതിന് നിരവധി കാരണങ്ങളുണ്ട്.

ഇന്നത്തെലോകത്തിലും ഭാവിയിലും മികച്ച തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ വിദേശ വിദ്യാഭ്യാസം കുട്ടികളെ സഹായിക്കും. നിരവധി കോഴ്‌സുകള്‍,മികവുപുലര്‍ത്തുന്ന യൂണിവേഴ്‌സിറ്റികള്‍, ലോകോത്തര നിലവാരമുള്ള പഠനം എന്നിവയെല്ലാം വിദേശ വിദ്യാഭ്യാസത്തിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നു. പഠനം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുമ്പോള്‍ അവസരങ്ങളുടെ പറുദീസതന്നെ വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ വിദേശം തുറന്നിടുന്നു.

ആഗോളതലത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ട്രെന്‍ഡുകള്‍ അതിവേഗം തിരിച്ചറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും മികച്ച വിദ്യാഭ്യാസ രീതി കുട്ടികളെ പ്രാപ്തരാക്കുന്നു. കൂടാതെ മികച്ച സാമൂഹികജീവിതവും അവരെ ഉത്തമ പൗരന്‍മാരാക്കി മാറ്റിയെടുക്കുന്നു.

കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഈ കാലത്ത് ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം ഇന്ന് കാണുന്ന തൊഴിലുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. അപ്പോള്‍ അതിനനുസരിച്ചുള്ള മാറ്റം വിദ്യാഭ്യാസത്തിലും ഉണ്ടാവേണ്ടതുണ്ട്. ഇതിനായി ആശ്രയിക്കാവുന്നത് വിദേശ യൂണിവേഴ്‌സിറ്റികളെയാണ്. പരമ്പരാഗത വിദ്യാഭ്യാസത്തിന്റെ കാലംകഴിഞ്ഞു എന്ന തിരിച്ചറിവ് വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഉണ്ടായിട്ടുണ്ട്. ഇതാണ് കുട്ടികളുടെ വിദേശപഠനത്തിന് മറ്റൊരു കാരണം.

ഇന്ന് വിദേശത്ത് പഠനത്തിനായി തയ്യാറെടുക്കുമ്പോള്‍ പലരും അതിനുള്ള തുക കണ്ടെത്തുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. നിലവില്‍ ലോണ്‍ സൗകര്യങ്ങള്‍ ലഭ്യമാണെങ്കിലും പെട്ടന്ന് എല്ലാം ഉറപ്പാക്കാനാവണം എന്നില്ല. ഈ സാഹചര്യത്തില്‍ വിദേശ വിദ്യാഭ്യാസത്തിന് ഒരു സ്‌കോളര്‍ഷിപ്പ് ലഭിച്ചാലോ? അത് തികച്ചും ഒരു അനുഗ്രഹമായിരിക്കും. ഒപ്പം ലോണ്‍ സൗകര്യം ഏര്‍പ്പാടാക്കാന്‍ സഹായം കൂടി ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് വിദേശ പഠനം കേവലം സ്വപ്‌നമായി മാറില്ല.

ഇങ്ങനെയൊരു സൗകര്യം ഇന്ന് ലഭ്യമാണ്. അതിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനായി ഓഗസ്റ്റ് പത്ത് ശനിയാഴ്ച്ച കലൂരിലെ ജൂബിറിച്ച് കണ്‍സള്‍ട്ടന്‍സിയിലേക്ക് എത്തുക. വിദേശ പഠനം എന്ന സ്വപനവുമായി. അന്ന് ജൂബിറിച്ച് അഡ്മിഷന്‍ ഡേ ആണ്.

കരിയര്‍ഗ്യാപ്, ബാക്ക്ലോഗ്, വിസ റിജക്ഷന്‍ തുടങ്ങി സ്റ്റഡി എബ്രോഡുമായി ബന്ധപ്പെട്ട എല്ലാവിഷയങ്ങളും നേരിട്ട് മനസിലാക്കാം. നിങ്ങള്‍ക്ക് നാല്‍പ്പതില്‍പരം രാജ്യങ്ങളിലെ നാലായിരത്തിലധികം യൂണിവേഴ്സിറ്റികളിലെ വിശദാംശങ്ങള്‍ നേടാനാകും. ഒപ്പം സ്പോട്ട് സ്‌കോളര്‍ഷിപ്പ്, സ്പോട്ട് ഓഫര്‍ ലെറ്റേഴ്സ് തുടങ്ങിയവ സംബന്ധിച്ചും വ്യക്തത നേടാവുന്നതാണ്. കൂടാതെ പത്താം തീയതി എത്തി രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ഒരു ലാപ്‌ടോപ്പിനും അര്‍ഹരാകും. തികച്ചും സൗജന്യമായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിസ ലഭിക്കുമ്പോള്‍ ലാപ്‌ടോപ്പ് കൈമാറുകയും ചെയ്യും എന്നതും പ്രത്യേകതയാണ്.