7 Nov 2023 12:26 PM
Summary
2 രൂപ ഫേസ് വാല്യു ഉള്ള ഒരു ഇക്വിറ്റി ഓഹരിക്ക് 2.50 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) 2023-24 സാമ്പത്തിക വര്‍ഷത്തെ ജൂലൈ-സെപ്റ്റംബര്‍ പാദ ഫലങ്ങള്‍ നവംബര്‍ 7 ന് പ്രഖ്യാപിച്ചു, അറ്റാദായം 30.4 ശതമാനം ഉയര്‍ന്ന് 294.7 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ലാഭം 226 കോടി രൂപയായിരുന്നു.
ഐആര്‍സിടിസിയുടെ കാറ്ററിംഗ് വിഭാഗത്തിന്റെ വില്‍പ്പന വരുമാനം 29 ശതമാനം ഉയര്‍ന്ന് 431.5 കോടി രൂപയിലെത്തി.കമ്പനിയുടെ മൊത്ത വരുമാനം 805.80 കോടിയില്‍ നിന്ന് 23.51 ശതമാനം ഉയര്‍ന്ന് 995.31 കോടി രൂപയിലെത്തി.
2 രൂപ ഫേസ് വാല്യു ഉള്ള ഒരു ഇക്വിറ്റി ഓഹരിക്ക് 2.50 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.ഇന്ത്യയിലെ റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റുകള്‍, റെയില്‍വേയ്ക്ക് കാറ്ററിംഗ് സേവനങ്ങള്‍, പാക്കേജുചെയ്ത കുടിവെള്ളം എന്നിവ നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അധികാരപ്പെടുത്തിയ ഏക സ്ഥാപനമാണ് ഐആര്‍സിടിസി.
2024 സാമ്പത്തിക വര്‍ഷത്തിലെ കണക്കനുസരിച്ച് കമ്പനിയുടെ 62.4 ശതമാനം ഓഹരികള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ സ്വന്തമാക്കിയിരിക്കുകയാണ്. അതേസമയം വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരും ആഭ്യന്തര സ്ഥാപന നിക്ഷേപകരും യഥാക്രമം 7.1 ശതമാനവും 10.5 ശതമാനവുമാണു സ്വന്തമാക്കിയിരിക്കുന്നത്.