image

29 Jan 2024 10:13 AM

News

പുതുമോടിയില്‍ ഐആര്‍സിടിസി വെബ്‌സൈറ്റ്

MyFin Desk

irctc website at fresh run
X

Summary

  • ഇന്ത്യന്‍ റെയില്‍വേയ്ക്ക് 7 കോടി യൂസര്‍മാരുണ്ട്‌
  • 3 കോടി യൂസര്‍മാര്‍ മാത്രമാണ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
  • ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനു മുമ്പ് എല്ലാ യാത്രക്കാരും മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും വെരിഫൈ ചെയ്തിരിക്കണം


ഐആര്‍സിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പൂര്‍ണമായും അപ്‌ഡേറ്റ് ചെയ്തു. ഇനി മുതല്‍ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകുമെന്നു ഐആര്‍സിടിസി അറിയിച്ചു.

വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനു മുമ്പ് യാത്രക്കാര്‍ അവരുടെ ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും വെരിഫൈ ചെയ്യേണ്ടതുണ്ട്.

ഐആര്‍സിടിസിയുടെ കണക്ക്പ്രകാരം, ഇന്ത്യന്‍ റെയില്‍വേയ്ക്ക് 7 കോടി യൂസര്‍മാരുണ്ടെന്നാണ്. ഇതില്‍ 3 കോടി യൂസര്‍മാര്‍ മാത്രമാണ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാക്കി 4 കോടി പേരും രജിസ്റ്റര്‍ ചെയ്യാത്തവരാണ്.

പുതിയ യൂസര്‍മാര്‍ രജിസ്റ്റര്‍ ചെയ്യുകയും അക്കൗണ്ട് വെരിഫൈ ചെയ്യുകയും വേണം. എങ്കില്‍ മാത്രമായിരിക്കും ഇനി മുതല്‍ ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്.

ഐആര്‍സിടിസി പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനു മുമ്പ് എല്ലാ യാത്രക്കാരും അവരുടെ മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും വെരിഫൈ ചെയ്തിരിക്കണമെന്നാണ്.

മൊബൈല്‍ നമ്പറും ഇമെയിലും വെരിഫൈ ചെയ്യേണ്ടത് എങ്ങനെ ?

ആദ്യം ഐആര്‍സിടിസി ആപ്പിലെയോ വെബ്‌സൈറ്റിലെയോ വെരിഫിക്കേഷന്‍ വിന്‍ഡോയിലേക്ക് ലോഗിന്‍ ചെയ്യുക

തുടര്‍ന്ന് രജിസ്റ്റേഡ് മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും നല്‍കുക

ആവശ്യമായ വിവരങ്ങള്‍ നല്‍കിയതിനു ശേഷം ഹോം പേജില്‍ വെരിഫൈ ബട്ടണ്‍ ക്ലിക്ക് ചെയ്യുക

മൊബൈലിലേക്ക് വരുന്ന ഒടിപി നമ്പര്‍ നല്‍കുക.വെരിഫൈ ചെയ്യാനാണിത്.

ഇമെയില്‍ വെരിഫൈ പൂര്‍ത്തിയാക്കാന്‍ ഇമെയില്‍ ഐഡിയില്‍ ലഭിച്ച കോഡ് നല്‍കുക

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ ഓണ്‍ലൈനായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും.