13 Nov 2023 2:01 PM IST
Summary
- 12 രാത്രികളും 13 പകലുകളും നീണ്ടുനില്‍ക്കുന്നതാണ് ഐ ആര്‍ സി ടി സിയുടെ ടൂർ പാക്കേജ്
- മുതിര്‍ന്നവര്‍ക്ക് 26,310 രൂപയും 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 24,600 രൂപയുമാണ് ടിക്കറ്റ് നിരക്ക്
ഇന്ത്യ മുഴുവന്‍ ചുറ്റുക്കാണാന്‍ ആഗ്രഹമുള്ളവർക്കായി, ഇന്ത്യൻ റെയിൽവേ ചെലവ് കുറഞ്ഞ രീതിയിൽ ഓൾ ഇന്ത്യ ട്രിപ്പിന് അവസരമൊരുക്കുകയാണ്.
ഇനി ചുരുങ്ങിയ ചെലവില്‍ കേരളത്തില്‍ നിന്ന് കശ്മീര്‍ വരെ പോയി വരം. നോര്‍ത്ത് വെസ്റ്റേണ്‍ ഡിലൈറ്റ് വിത്ത് വൈഷ്ണോദേവി എന്നാണ് പാക്കേജിന്‍റെ പേര്. ഭാരത് ഗൌരവ് ട്രെയിനിലെ എസി, സ്ലീപ്പര്‍ ക്ലാസ്സുകളിലാണ് യാത്ര. കേരളത്തില്‍ കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നി റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കായി കയറാം.
26,000 രൂപയ്ക്ക് 12 രാത്രികളും 13 പകലുകളും നീണ്ടുനില്‍ക്കുന്നതാണ് ഐ ആര്‍ സി ടി സിയുടെ ടൂർ പാക്കേജ്. തിരുവനന്തപുരം മുതല്‍ കശ്മീര്‍ വരെ പോയി പ്രധാന സ്ഥലങ്ങളൊക്കെ കണ്ടു മടങ്ങി വരം. നവംബർ 19 ന് ആരംഭിച്ച് ഡിസംബർ 1 ന് യാത്ര അവസാനിക്കും.
544 സ്റ്റാന്‍ഡേര്‍ഡ് സീറ്റുകളും 210 കംഫര്‍ട്ട് സീറ്റുകളും ഉള്‍പ്പെടെ ആകെ 754 പേര്‍ക്ക് യാത്ര ചെയ്യാം. പാക്കേജില്‍ മൂന്ന് നേരം ഭക്ഷണവും ലഭിക്കും. മുതിര്‍ന്നവര്‍ക്ക് 26,310 രൂപയും 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 24,600 രൂപയുമാണ് സ്ലീപ്പര്‍ യാത്രയ്ക്ക് ഈടാക്കുന്നത്. എസിയില്‍ യാത്ര ചെയ്യാന്‍ കംഫര്‍ട്ട് സീറ്റിന് മുതിര്‍ന്നവര്‍ക്ക് 39,240 രൂപയും കുട്ടികള്‍ക്ക് 37,530 രൂപയും നല്‍കണം. മൂന്ന് പേര്‍ക്ക് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന റൂമുകളാണ് താമസത്തിന് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ ആര്‍ സി ടി സിയുടെ വെബ്സൈറ്റ്; www.irctctourism.com സന്ദര്‍ശിക്കുക.