15 April 2024 6:15 AM
ഇന്ത്യന്‍ നയതന്ത്രത്തിന്റെ വിജയം; കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യയ്ക്ക് ഇറാന്റെ അനുമതി
MyFin Desk
Summary
- കപ്പലില്‍ 17 ഇന്ത്യന്‍ ജീവനക്കാരുണ്ട്
- എസ്. ജയശങ്കറും ഇറാന്‍ വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുള്ളാഹിയാനും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം ഉറപ്പ് നല്‍കിയത്
- കപ്പലില്‍ മൂന്ന് പേര്‍ മലയാളികള്‍
കഴിഞ്ഞ ദിവസം ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലിന്റെ ചരക്ക് കപ്പലായ എംഎസ്‌സി ഏരീസ് 17-ലെ ഇന്ത്യന്‍ വംശജരായ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇറാന്‍ അനുമതി നല്‍കി.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാന്‍ വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുള്ളാഹിയാനും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം ഈ ഉറപ്പ് നല്‍കിയത്.
ഏപ്രില്‍ 1 ന് സിറിയയിലെ ഇറാന്റെ എംബസിക്കു നേരെ ആക്രമണം നടന്നിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇസ്രയേലാണെന്നാണ് ഇറാന്‍ ആരോപിക്കുന്നത്.
ഇതിന് തക്കതായ മറുപടി ഇസ്രയേലിന് നല്‍കുമെന്ന് ഇറാന്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഭീതി നിലനില്‍ക്കുമ്പോഴാണ് ചരക്ക് കപ്പല്‍ കഴിഞ്ഞ ദിവസം ഇറാന്‍ പിടിച്ചെടുത്തത്. ഈ കപ്പല്‍ പോര്‍ച്ചുഗീസ് പതാകയാണ് ഉയര്‍ത്തിയിരുന്നത്. ഇതില്‍ 17 ഇന്ത്യന്‍ ജീവനക്കാരുണ്ട്.
ഇവരില്‍ മൂന്ന് പേര്‍ മലയാളികളുമാണ്. നാല് പേര്‍ ഫിലിപ്പൈനികളും, രണ്ട് പാകിസ്ഥാനികളും, ഒരു റഷ്യക്കാരനും, ഒരു എസ്‌റ്റോണിയക്കാരനുമാണുള്ളത്.