image

4 Feb 2025 1:43 PM GMT

News

ഇന്റര്‍നാഷണല്‍ ഊർജ ഫെസ്റ്റിവല്‍; ഫെബ്രുവരി 7 മുതൽ തിരുവനന്തപുരത്ത്

MyFin Desk

ഇന്റര്‍നാഷണല്‍ ഊർജ ഫെസ്റ്റിവല്‍; ഫെബ്രുവരി 7 മുതൽ തിരുവനന്തപുരത്ത്
X

ഊര്‍ജ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എനര്‍ജി മാനേജ്മെന്റ് സെന്റര്‍ (EMC) ന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഫെസ്റ്റിവല്‍ ഓഫ് കേരള (IEFK 2025) ഫെബ്രുവരി 7, 8, 9 തീയതികളില്‍ തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടില്‍ നടക്കും.

ഊർജ കാര്യക്ഷമത ഉറപ്പുവരുത്തുക, ശുദ്ധമായ ഇന്ധനത്തിന്റെ ഉറവിടത്തിന്റെ കരുതൽ ഉറപ്പാക്കുക, ഊർജ സംരക്ഷണ പ്രവർത്തനങ്ങളിൽ ആഗോള സഹകരണം, ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രിക് കുക്കിംഗ് എന്നിവ പ്രോത്സാഹിപ്പിക്കുക, പുനരുപയോഗ ഊർജസ്രോതസ്സുകളുടെ പ്രദർശനം എന്നിവയാണ് IEFK 2025 പ്രധാനമായും ലക്ഷ്യമിടുന്നത്.

മേളയുടെ ഭാഗമായി കേരള സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകളുടെ വിതരണം, സാങ്കേതിക സെഷനുകളും പാനൽ ചർച്ചകളും, വനിതാ സന്നദ്ധപ്രവർത്തകർക്കായി വിപുലമായ എൽഇഡി റിപ്പയർ സെഷൻ, കേരള സ്റ്റുഡൻറ്സ് എനർജി കോൺഗ്രസ്സ്, പ്രദർശനങ്ങൾ, വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ഒരു മെഗാക്വിസ് തുടങ്ങിയവ നടക്കും.