3 Nov 2023 11:32 AM
Summary
ഗവണ്‍മെന്റിന്റെ മേക്ക്-ഇന്‍-ഇന്ത്യ പദ്ധതി പ്രകാരമാണ് ഇന്റല്‍ ലാപ്‌ടോപ്പ് നിര്‍മാണം
ഇന്ത്യയില്‍ ലാപ്‌ടോപ്പ് നിര്‍മാണം ത്വരിതപ്പെടുത്തുന്നതിന് ഇന്ത്യന്‍ കമ്പനികളുമായി സഹകരിക്കുമെന്ന് യുഎസ് കമ്പനിയായ ഇന്റല്‍ അറിയിച്ചു.
മൊത്തം എട്ട് കമ്പനികളുമായിട്ടാണു സഹകരണം ഉറപ്പാക്കിയത്.
ഭഗവതി പ്രൊഡക്ട്‌സ്, ഡിക്‌സണ്‍ ടെക്‌നോളജീസ് ഇന്ത്യ, കെയ്ന്‍സ് ടെക്‌നോളജി ഇന്ത്യ, ഒപ്റ്റിമസ് ഇലക്‌ട്രോണിക്‌സ്, പനാഷെ ഡിജിലൈഫ്, സ്‌മൈല്‍ ഇലക്‌ട്രോണിക്‌സ്, സിര്‍മ എസ്ജിഎസ് ടെക്‌നോളജി, വിവിഡിഎന്‍ ടെക്‌നോളജീസ് എന്നിവയുമായി സഹകരിക്കുമെന്നാണ് ഇന്റല്‍ അറിയിച്ചത്.
ഗവണ്‍മെന്റിന്റെ മേക്ക്-ഇന്‍-ഇന്ത്യ പദ്ധതി പ്രകാരമാണ് ഇന്റല്‍ ലാപ്‌ടോപ്പ് നിര്‍മാണം ഉയര്‍ത്തുന്നത്.
മേക്ക്-ഇന്‍-ഇന്ത്യ പദ്ധതി പ്രകാരം ഗൂഗിള്‍ പിക്‌സല്‍ 8 ഫോണ്‍ നിര്‍മിക്കുമെന്ന് ഒക്ടോബറില്‍ അറിയിച്ചിരുന്നു. ഇതിനായി ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് മാനുഫാക്ചററായ ഡിക്‌സണ്‍ ടെക്‌നോളജീസുമായി ഗൂഗിള്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.