18 May 2024 12:08 PM IST
Summary
- ചാള്‍സ് രാജാവിന്റെ ആസ്തി 610 ദശലക്ഷം പൗണ്ടാണ്
- റിഷിയുടെയും ഭാര്യ അക്ഷതയുടെയും കണക്കാക്കപ്പെടുന്ന സമ്പത്ത് 651 ദശലക്ഷം പൗണ്ടാണ്
- ഇന്‍ഫോസിസിന്റെ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളാണ് റിഷിയുടെ ഭാര്യ അക്ഷത
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കിന്റെയും ഭാര്യ അക്ഷത മൂര്‍ത്തിയുടെയും സ്വത്ത് കഴിഞ്ഞ വര്‍ഷം 122 ദശലക്ഷം പൗണ്ട് വര്‍ധിച്ചു.
സണ്‍ഡേ ടൈംസിന്റെ സമ്പന്നപ്പട്ടിക പ്രകാരം റിഷിയുടെയും ഭാര്യ അക്ഷതയുടെയും കണക്കാക്കപ്പെടുന്ന സമ്പത്ത് 651 ദശലക്ഷം പൗണ്ടാണ്. മുന്‍വര്‍ഷം ഇത് 529 ദശലക്ഷം പൗണ്ടുമായിരുന്നു.
ഇതോടെ ഇരുവരും സമ്പന്നതയുടെ കാര്യത്തില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിനെയും മറികടന്നു.
ചാള്‍സ് രാജാവിന്റെ ആസ്തി 610 ദശലക്ഷം പൗണ്ടാണ്.
അക്ഷത മൂര്‍ത്തിക്ക് ഇന്‍ഫോസിസില്‍ ഉള്ള ഓഹരികളാണ് ഇരുവരുടെയും സ്വത്തില്‍ വര്‍ധനയുണ്ടാകാന്‍ കാരണം. ഒറ്റ വര്‍ഷം കൊണ്ട് അക്ഷതയുടെ ഓഹരി മൂല്യം 108.8 ദശലക്ഷം പൗണ്ടില്‍ നിന്ന് 590 ദശലക്ഷം പൗണ്ടിലെത്തി.
ഇന്‍ഫോസിസിന്റെ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളാണ് അക്ഷത.