10 March 2025 4:46 PM IST
Summary
- ഫെബ്രുവരിയിലെ പണപ്പെരുപ്പം 3.98 ശതമാനമായി
- റിപ്പോ നിരക്ക് കുറയാന്‍ സാധ്യതയേറി
പണപ്പെരുപ്പം 4 ശതമാനത്തിന് താഴെയെത്തിയതായി റോയിട്ടേഴ്സ് സര്‍വേ. ഫെബ്രുവരിയിലെ പണപ്പെരുപ്പം 3.98 ശതമാനമായി. ഇതോടെ റിപ്പോ നിരക്ക് കുറയാന്‍ സാധ്യതയേറി.
കഴിഞ്ഞ ആറുമാസത്തിനിടെ ആദ്യമായാണ് ഈ പരിധിയിലേക്ക് പണപ്പെരുപ്പം താഴുന്നത്. ഇത് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളെ ശക്തിപ്പെടുത്തുന്നു. ഭക്ഷ്യവിലയിലുണ്ടായ ഇടിവാണ് നേട്ടത്തിന് കാരണമെന്നും സര്‍വേയില്‍ പങ്കെടുത്ത ഭുരിപക്ഷം സാമ്പത്തിക വിദഗ്ധരും ചൂണ്ടികാട്ടി.
പച്ചക്കറി, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ കുറവാണ് പ്രധാനമായും ചൂണ്ടികാട്ടിയത്. ഈ മാസം 12ന് വരുന്ന പണപ്പെരുപ്പ ഡേറ്റ 3.40% മുതല്‍ 4.65% വരെയാകുമെന്നാണ് അവര്‍ ചൂണ്ടികാട്ടിയത്. ഇതില്‍ 70 ശതമാനം പേരും പ്രതീക്ഷിക്കുന്നത് 4 ശതമാനത്തിന് താഴെയാണ്. ഇത് എപ്രിലിലെ പണനയ യോഗത്തില്‍ റിപ്പോ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയാണ് ചൂണ്ടികാട്ടിക്കുന്നത്.
അതേസമയം ഉഷ്ണതരംഗങ്ങളും കാലാവസ്ഥാ പ്രശ്നങ്ങളും മാര്‍ച്ച് ആദ്യം തന്നെ തിരിച്ച് വരാനുള്ള സാധ്യതയാണ് ബാങ്ക് ഓഫ് അമേരിക്കയിലെ സാമ്പത്തിക വിദഗ്ദ്ധന്‍ രാഹുല്‍ ബജോറിയ പറഞ്ഞത്. ഈ സാമ്പത്തിക വര്‍ഷം സിപിഐ പണപ്പെരുപ്പം 4.8% ആയിരിക്കും. അടുത്ത വര്‍ഷം ഇത് 4.1% ആയി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.