image

28 Jun 2022 6:18 AM GMT

MSME

ഇരുമ്പയിര് പെല്ലെറ്റ് കയറ്റുമതിക്ക് 45 ശതമാനം തീരുവ അപ്രായോഗികം: ഐസിആര്‍എ

MyFin Desk

ഇരുമ്പയിര് പെല്ലെറ്റ് കയറ്റുമതിക്ക് 45 ശതമാനം തീരുവ അപ്രായോഗികം: ഐസിആര്‍എ
X

Summary

ഡെല്‍ഹി: ഇരുമ്പയിര് പെല്ലെറ്റുകളുടെ കയറ്റുമതിക്ക് സര്‍ക്കാര്‍ ചുമത്തുന്ന 45 ശതമാനം കയറ്റുമതി തീരുവ നിലവിലെ വിലയില്‍ വസ്തുക്കളുടെ കയറ്റുമതി അസാധ്യമാക്കുമെന്ന് ഐസിആര്‍എ. മെയ് 21 മുതല്‍ ഇരുമ്പയിര് പെല്ലെറ്റുകളുടെ കയറ്റുമതിയില്‍ നിന്ന് ഇന്ത്യാ ഗവണ്‍മെന്റ് 45 ശതമാനം ലെവി ചുമത്തി തുടങ്ങി. ഫലപ്രദമായ ഫ്രീ-ഓണ്‍-ബോര്‍ഡ് (FoB) വിലയിലെ കുത്തനെ ഇടിവ് ആഭ്യന്തര വിപണിയില്‍ സപ്ലൈ ഓവര്‍ഹാങ്ങിലേക്ക് നയിക്കും. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 11 ദശലക്ഷം ടണ്‍ പെല്ലറ്റുകള്‍ കയറ്റുമതി ചെയ്തു. മൊത്തം പെല്ലറ്റ് ഉല്‍പ്പാദനത്തിന്റെ 15 […]


ഡെല്‍ഹി: ഇരുമ്പയിര് പെല്ലെറ്റുകളുടെ കയറ്റുമതിക്ക് സര്‍ക്കാര്‍ ചുമത്തുന്ന 45 ശതമാനം കയറ്റുമതി തീരുവ നിലവിലെ വിലയില്‍ വസ്തുക്കളുടെ കയറ്റുമതി അസാധ്യമാക്കുമെന്ന് ഐസിആര്‍എ. മെയ് 21 മുതല്‍ ഇരുമ്പയിര് പെല്ലെറ്റുകളുടെ കയറ്റുമതിയില്‍ നിന്ന് ഇന്ത്യാ ഗവണ്‍മെന്റ് 45 ശതമാനം ലെവി ചുമത്തി തുടങ്ങി.

ഫലപ്രദമായ ഫ്രീ-ഓണ്‍-ബോര്‍ഡ് (FoB) വിലയിലെ കുത്തനെ ഇടിവ് ആഭ്യന്തര വിപണിയില്‍ സപ്ലൈ ഓവര്‍ഹാങ്ങിലേക്ക് നയിക്കും. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 11 ദശലക്ഷം ടണ്‍ പെല്ലറ്റുകള്‍ കയറ്റുമതി ചെയ്തു. മൊത്തം പെല്ലറ്റ് ഉല്‍പ്പാദനത്തിന്റെ 15 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. കയറ്റുമതി അസാധ്യമാകുന്നതോടെ വ്യവസായ ആസ്തി വിനിയോഗത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ആഭ്യന്തര പെല്ലറ്റ് വിലകള്‍ സമ്മര്‍ദ്ദത്തിലാകുമെന്നും ഐസിആര്‍എയുടെ സീനിയര്‍ വൈസ് പ്രസിഡന്റും ഗ്രൂപ്പ് ഹെഡുമായ ജയന്ത റോയ് പറഞ്ഞു.