6 April 2022 6:50 AM GMT
ജെഎസ്ഡബ്ള്യു ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍എംപിടിയില്‍ ആദ്യ ടെര്‍മിനല്‍ കമ്മീഷന്‍ ചെയ്തു
MyFin Desk
Summary
ഡെല്‍ഹി: തുറമുഖ കമ്പനിയായ ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍, കര്‍ണാടകയിലെ ന്യൂ മാംഗ്ലൂര്‍ പോര്‍ട്ട് ട്രസ്റ്റില്‍ (എന്‍എംപിടി) ആദ്യ കണ്ടെയ്നര്‍ ടെര്‍മിനല്‍ കമ്മീഷന്‍ ചെയ്തു. 2024 സാമ്പത്തിക വര്‍ഷത്തിനകം കണ്ടെയ്നര്‍ ശേഷി 4 ലക്ഷം, ട്വന്റി എക്വിപ്മെന്റ് യൂണിറ്റായി (ടിഇയു) വികസിപ്പിക്കുന്നതിന് ഘട്ടം ഘട്ടമായി 300 കോടി രൂപയുടെ നിക്ഷേപം നടത്തും. എന്‍എംപിടിയിലെ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ കമ്മീഷന്‍ ചെയ്യുന്നത് കണ്ടെയ്‌നര്‍ കാര്‍ഗോ ബിസിനസിലേക്കുള്ള ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചറിന്റെ മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നതാണ്. ജെഎസ്ഡബ്ള്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യയിലെ മികച്ച അഞ്ച് തുറമുഖ കമ്പനികളില്‍ ഒന്നാണ്.
ഡെല്‍ഹി: തുറമുഖ കമ്പനിയായ ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍, കര്‍ണാടകയിലെ ന്യൂ മാംഗ്ലൂര്‍ പോര്‍ട്ട് ട്രസ്റ്റില്‍ (എന്‍എംപിടി) ആദ്യ കണ്ടെയ്നര്‍ ടെര്‍മിനല്‍ കമ്മീഷന്‍ ചെയ്തു. 2024 സാമ്പത്തിക വര്‍ഷത്തിനകം കണ്ടെയ്നര്‍ ശേഷി 4 ലക്ഷം, ട്വന്റി എക്വിപ്മെന്റ് യൂണിറ്റായി (ടിഇയു) വികസിപ്പിക്കുന്നതിന് ഘട്ടം ഘട്ടമായി 300 കോടി രൂപയുടെ നിക്ഷേപം നടത്തും.
എന്‍എംപിടിയിലെ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ കമ്മീഷന്‍ ചെയ്യുന്നത് കണ്ടെയ്‌നര്‍ കാര്‍ഗോ ബിസിനസിലേക്കുള്ള ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചറിന്റെ മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നതാണ്. ജെഎസ്ഡബ്ള്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യയിലെ മികച്ച അഞ്ച് തുറമുഖ കമ്പനികളില്‍ ഒന്നാണ്.
ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചറിന് ഭാവിയിലെ ഇന്ത്യന്‍-അന്തര്‍ദേശീയ വിപണികളിലെ കണ്ടെയ്‌നര്‍ പ്രോജക്റ്റുകള്‍ക്കായി അടിത്തറ നല്‍കുന്നതാണിതെന്ന് കമ്പനി പറഞ്ഞു.
'മൂന്നാം കക്ഷി കാര്‍ഗോ ബിസിനസിന്റെ വിഹിതം ക്രമാനുഗതമായി വര്‍ദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു ബിസിനസ് നേടാന്‍ ഈ ടെര്‍മിനല്‍ ഞങ്ങളെ സഹായിക്കുമെന്ന്' 'ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചറിന്റെ ജോയിന്റ് എംഡിയും സിഇഒയുമായ അരുണ്‍ മഹേശ്വരി പറഞ്ഞു.
ടെര്‍മിനലിന് 350 മീറ്റര്‍ നീളവും 15.5 ഹെക്ടര്‍ ബാക്കപ്പ് സ്റ്റോറേജ് ഏരിയയും ഉണ്ട്. ടെര്‍മിനലിന് നിലവില്‍ 2.4 ലക്ഷം ടിഇയു കാര്‍ഗോ ശേഷിയുണ്ട്. കൂടാതെ, 9,000 ടിഇയു വരെയുള്ള മെയിന്‍ലൈനര്‍ ചരക്ക് കപ്പലുകള്‍ കൈകാര്യം ചെയ്യുന്നതിനാണ് എന്‍എംപിടിയിലെ ടെര്‍മിനല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
1,600 കോടി രൂപയുടെ വരുമാനത്തോടെ 2021 സാമ്പത്തിക വര്‍ഷം അവസാനിപ്പിച്ച കമ്പനി, 2022 സാമ്പത്തിക വര്‍ഷത്തില്‍ 50 ശതമാനം കൂടുതല്‍ വളര്‍ച്ച കൈവരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 30 മുതല്‍ 40 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.