image

11 March 2022 11:58 PM GMT

Banking

കയറ്റുമതി 410 ബില്യൺ ഡോളറിലെത്തുമെന്ന് ഗോയൽ

MyFin Desk

കയറ്റുമതി 410 ബില്യൺ ഡോളറിലെത്തുമെന്ന് ഗോയൽ
X

Summary

ഡെൽഹി: രാജ്യത്ത് കയറ്റുമതിയിൽ വൻ നേട്ടം. ഈ സാമ്പത്തിക വർഷം ഇതുവരെ 380 ബില്യൺ ഡോളറിലധികം ചരക്ക് കയറ്റുമതി നടന്നിട്ടുണ്ടെന്നും 2022ൽ ഇത് 410 ബില്യൺ ഡോളറാകുമെന്നും വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു. ഇന്ത്യയും കാനഡയും സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ ഔദ്യോഗികമായി പുനരാരംഭിച്ചിട്ടുണ്ടെന്നും ഇതിനെ ഔദ്യോഗികമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) എന്ന് വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. "മാർച്ച് 7, 2022 ലെ കണക്കനുസരിച്ച്, കയറ്റുമതി 380 ബില്യൺ ഡോളറിന് മുകളിലാണ് […]


ഡെൽഹി: രാജ്യത്ത് കയറ്റുമതിയിൽ വൻ നേട്ടം. ഈ സാമ്പത്തിക വർഷം ഇതുവരെ 380 ബില്യൺ ഡോളറിലധികം ചരക്ക് കയറ്റുമതി നടന്നിട്ടുണ്ടെന്നും 2022ൽ ഇത് 410 ബില്യൺ ഡോളറാകുമെന്നും വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു.

ഇന്ത്യയും കാനഡയും സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ ഔദ്യോഗികമായി പുനരാരംഭിച്ചിട്ടുണ്ടെന്നും ഇതിനെ ഔദ്യോഗികമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) എന്ന് വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"മാർച്ച് 7, 2022 ലെ കണക്കനുസരിച്ച്, കയറ്റുമതി 380 ബില്യൺ ഡോളറിന് മുകളിലാണ് ഇത് 400 ബില്യൺ ഡോളർ കടക്കാൻ ഒരുങ്ങുകയാണ്. വർഷാവസാനം 410 ബില്യൺ ഡോളറായേക്കും" ഗോയൽ തന്റെ കനേഡിയൻ സഹപ്രവർത്തകയായ മേരി എൻജിയുടെ ബഹുമാനാർത്ഥം സംഘടിപ്പിച്ച അത്താഴവിരുന്നിൽ പറഞ്ഞു.

ഇന്ത്യ-കാനഡ ബന്ധത്തെക്കുറിച്ച് സംസാരിക്കവേ, ഈ സാമ്പത്തിക പങ്കാളിത്തം സാമ്പത്തിക ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

"ഈ ബന്ധം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, ആവശ്യമുള്ള സമയങ്ങളിൽ പരസ്പരം സഹായിക്കാനും, നിരവധി അന്താരാഷ്ട്ര ഫോറങ്ങളിൽ പരസ്പരം പ്രവർത്തിക്കാനും സഹായിക്കും. കാനഡയിൽ ഇന്ന് ഞങ്ങൾക്ക് 7,00,000 ഇന്ത്യൻ വംശജരുണ്ട്, കുറച്ച് വർഷങ്ങൾ കൊണ്ട് ഇത് 1.4 ദശലക്ഷമായി ഉയരും" ഗോയൽ പറഞ്ഞു.

ബിസിനസുകാർക്ക് ഇന്ത്യയിൽ വലിയ അവസരങ്ങളുണ്ടെന്ന് കനേഡിയൻ മന്ത്രി പറഞ്ഞു. കനേഡിയൻ ബിസിനസുകാർ ഇന്ത്യയിൽ ഏകദേശം 65 ബില്യൺ യുഎസ് ഡോളർ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇത് ഇവിടെയുള്ള സാധ്യതകളെ പ്രതിഫലിപ്പിക്കുന്നുവെന്നും അവർ പറഞ്ഞു.

ഈ രംഗത്ത് കൂടുതൽ പ്രവർത്തനങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്, മന്ത്രി പറഞ്ഞു. കാനഡയും ഇന്ത്യയുമായി ഒരു ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ആൻഡ് പ്രൊട്ടക്ഷൻ എഗ്രിമെന്റ് (FIPA) പിന്തുടരുന്നുണ്ടെന്നും മേരി എൻജി കൂട്ടിച്ചേർത്തു.

"യുക്രെയ്നിലെ റഷ്യൻ അധിനിവേശം ലോകസമാധാനത്തിന് ഭീഷണിയാണ്. കാനഡ ഇതിനെ അസന്നിഗ്ദ്ധമായി അപലപിക്കുന്നു. അധിനിവേശം നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമത്തോടുള്ള വെല്ലുവിളിയാണ്, കാനഡയിൽ വളരെ ഊർജ്ജസ്വലമായ യുക്രേനിയൻ സമൂഹമുണ്ട്. കാനഡയിലുടനീളമുള്ള വീടുകളിലും കമ്മ്യൂണിറ്റികളിലും ഇതിന്റെ പ്രഖ്യാതം വളരെ ആഴത്തിൽ അനുഭവപ്പെടുന്നു" അവർ പറഞ്ഞു.