31 Jan 2022 7:47 AM GMT
Summary
ഡല്‍ഹി: നിര്‍മാണമേഖലയിലെ ഡീസലിന്റെ അമിത ഉപയോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി. ഫോസില്‍ ഇന്ധനത്തിന് പകരം മറ്റ് ബദല്‍ ഇന്ധനങ്ങളായ ബയോ-എഥനോള്‍, എല്‍ എന്‍ ജി, സി എന്‍ ജി തുടങ്ങിയവ ഈ മേഖലയില്‍ ഉപയോഗിക്കണമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. വര്‍ഷത്തില്‍ 8 ലക്ഷം കോടി രൂപ വരുന്ന അസംസ്‌കൃത എണ്ണയുടെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇത് സമ്പദ് വ്യവസ്ഥയ്ക്ക് ഭാരമായി മാറുകയാണെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (CII, സി ഐ ഐ) സംഘടിപ്പിച്ച […]
ഡല്‍ഹി: നിര്‍മാണമേഖലയിലെ ഡീസലിന്റെ അമിത ഉപയോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി. ഫോസില്‍ ഇന്ധനത്തിന് പകരം മറ്റ് ബദല്‍ ഇന്ധനങ്ങളായ ബയോ-എഥനോള്‍, എല്‍ എന്‍ ജി, സി എന്‍ ജി തുടങ്ങിയവ ഈ മേഖലയില്‍ ഉപയോഗിക്കണമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.
വര്‍ഷത്തില്‍ 8 ലക്ഷം കോടി രൂപ വരുന്ന അസംസ്‌കൃത എണ്ണയുടെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇത് സമ്പദ് വ്യവസ്ഥയ്ക്ക് ഭാരമായി മാറുകയാണെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (CII, സി ഐ ഐ) സംഘടിപ്പിച്ച പരിപാടിയില്‍ ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു.
ഡീസലിന് പകരം മറ്റ് ജൈവ ഇന്ധനങ്ങള്‍ ഉപയോഗിച്ചില്ലെങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ ക്രൂഡ് ഓയില്‍ ഇറക്കുമതി ബില്‍ 25 ലക്ഷം കോടി രൂപയായി ഉയരുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
തന്റെ പഞ്ചസാര ഫാക്ടറികളില്‍ ബയോഡീസല്‍ ഉപയോഗിക്കുന്നുണ്ടെന്നും സി എന്‍ ജിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ട്രാക്ടറുകള്‍ രൂപാന്തരപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.