image

12 Jan 2022 3:10 AM GMT

MSME

വാള്‍മാര്‍ട്ട് എന്ന ഭീമൻ

MyFin Desk

വാള്‍മാര്‍ട്ട് എന്ന ഭീമൻ
X

Summary

നിലവില്‍ വാള്‍മാര്‍ട്ടിന് 24 രാജ്യങ്ങളിലായി 10,566 സ്റ്റോറുകളും ക്ലബ്ബുകളും ഉണ്ട്.


അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ റീട്ടെയില്‍ കോര്‍പ്പറേഷനാണ് വാള്‍മാര്‍ട്ട്. അര്‍ക്കന്‍സാസിലെ ബെന്റണ്‍വില്ലെയിലാാണ ഇതിന്റെ ആസ്ഥാനം. അമേരിക്കന്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ ശൃംഖലയാണിത്. സൂപ്പര്‍ സെന്ററുകള്‍ എന്നും ഇവ അറിയപ്പെടുന്നു. കുറഞ്ഞ വിലയില്‍ ചരക്കുകളുടെയും സേവനങ്ങളുടേയും ശേഖരമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 1962ല്‍ സാം വാള്‍ട്ടണ്‍ ആണ വാള്‍മാര്‍ട്ടിന്റെ സ്ഥാപിച്ചത്. നിലവില്‍ വാള്‍മാര്‍ട്ടിന് 24 രാജ്യങ്ങളിലായി 10,566 സ്റ്റോറുകളും ക്ലബ്ബുകളും ഉണ്ട്.

ചിലി, കാനഡ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായി വാള്‍മാര്‍ട്ടിന് പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. 2020 ലെ ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 ലിസ്റ്റ് പ്രകാരം 548.743 ബില്യണ്‍ യുഎസ് ഡോളറുമായി വരുമാനമുള്ള ലോകത്തിലെ ഏറ്റവും വലിയ കമ്പനിയാണ് വാള്‍മാര്‍ട്ട്. 2.2 ദശലക്ഷം ജീവനക്കാരുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ തൊഴില്‍ സ്ഥാപനം കൂടിയാണിത്. വാള്‍ട്ടണ്‍ കുടുംബമാണ് കമ്പനിയെ നിയന്ത്രിക്കുന്നത് എന്നതിനാല്‍ ഇത് പൊതുവായി വ്യാപാരം ചെയ്യുന്ന കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബിസിനസ്സാണ്.

സാം വാള്‍ട്ടന്റെ അവകാശികള്‍ വാള്‍മാര്‍ട്ടിന്റെ 50 ശതമാനത്തിലധികം അവരുടെ ഹോള്‍ഡിംഗ് കമ്പനിയായ വാള്‍ട്ടണ്‍ എന്റര്‍പ്രൈസസിലൂടെയും അവരുടെ വ്യക്തിഗത ഹോള്‍ഡിംഗുകളിലൂടെയും സ്വന്തമാക്കി. 2019 ലെ ഏറ്റവും വലിയ യുണൈറ്റഡ് സ്റ്റേറ്റ്സ് ഗ്രോസറി റീട്ടെയിലറായിരുന്നു വാള്‍മാര്‍ട്ട്. കമ്പനിയുടെ 510.329 ബില്യണ്‍ യുഎസ് ഡോളറിന്റെ വില്‍പ്പനയുടെ 65 ശതമാനവും യു എസില്‍ നിന്നാണ്.

1972 ല്‍ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വാള്‍മാര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. 1988 ഓടെ, യു.എസിലെ ഏറ്റവും ലാഭകരമായ റീട്ടെയ്‌ലറായിരുന്നു ഇത്. 1989 ഒക്ടോബറോടെ വരുമാനത്തില്‍ ഏറ്റവും മുകളിലേയ്ക്ക് ഉയര്‍ന്നു. യുഎസിന് പുറത്തുള്ള വാള്‍മാര്‍ട്ടിന്റെ നിക്ഷേപങ്ങള്‍ വ്യത്യസ്ഥ ഫലങ്ങളാണ് കണ്ടത്. യു കെ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, ചൈന എന്നിവിടങ്ങളില്‍ പ്രവര്‍ത്തനങ്ങളും സ്ഥാപനങ്ങളും വിജയകരമായിരുന്നു. എന്നാല്‍ ജര്‍മ്മനി, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ സംരംഭങ്ങള്‍ പരാജയപ്പെട്ടു.

ബിസിനസുകാരനും മുന്‍ ജെ സി പെന്നി ജീവനക്കാരനുമായ സാം വാള്‍ട്ടണ്‍ 1945 ല്‍ ബട്ട്‌ലര്‍ ബ്രദേഴ്സില്‍ നിന്ന് ബെന്‍ ഫ്രാങ്ക്ലിന്‍ സ്റ്റോറുകളുടെ ഒരു ഭാഗം വാങ്ങി. ആദ്യ വര്‍ഷത്തില്‍ വില്‍പ്പന 45 ശതമാനം വര്‍ധിച്ച് 105,000 യുഎസ് ഡോളറിലെത്തി. അഞ്ചാം വര്‍ഷത്തിനുള്ളില്‍ സ്റ്റോര്‍ 250,000 ഡോളര്‍ വരുമാനം ഉണ്ടാക്കി. വാള്‍ട്ടന്‍ ബെന്റണ്‍വില്ലിലെ 105 എന്‍ മെയിന്‍ സ്ട്രീറ്റില്‍ ഒരു പുതിയ സ്റ്റോര്‍ തുറന്നു. അതിന് 'വാള്‍ട്ടണ്‍സ് ഫൈവ് ആന്‍ഡ് ഡൈം' എന്ന് നാമകരണം ചെയ്തു. ആ സ്റ്റോറാണ് ഇപ്പോള്‍ വാള്‍മാര്‍ട്ട് മ്യൂസിയമായത്. 1962 ല്‍ വാള്‍ട്ടണ്‍ ആദ്യത്തെ വാള്‍മാര്‍ട്ട് ഡിസ്‌കൗണ്ട് സ്റ്റോര്‍ തുറന്നു. ആദ്യത്തെ അഞ്ച് വര്‍ഷത്തിനുള്ളില്‍, കമ്പനി അര്‍ക്കന്‍സാസില്‍ 18 സ്റ്റോറുകള്‍ തുറക്കുകയും വില്‍പ്പനയില്‍ ഒന്‍പത് മില്യണ്‍ നേടുകയും ചെയ്തു. 1968 ല്‍, മിസോറിയിലെ സികെസ്റ്റണിലും ഒക്ലഹോമയിലെ ക്ലെയര്‍മോറിലും ആദ്യ സ്റ്റോറുകള്‍ തുറന്നു.