12 Oct 2023 3:41 PM GMT
ഇന്ത്യയുടെ വ്യാവസായികോത്പാദനം ഓഗസ്റ്റില്‍ 10.3% വര്‍ധിച്ചു. ഇത് 14 മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കാണ്. ജൂലൈയില്‍ വ്യാവസായിക ഉത്പാദനം 5.7 ശതമാനം വളര്‍ച്ചയാണ് നേടിയത്. 2022 ഓഗസ്റ്റില്‍ വ്യാവസായിക ഉത്പാദന സൂചിക അടിസ്ഥാനമാക്കിയുള്ള ഫാക്ടറി ഉത്പാദനം 0.7 ശതമാനം ചുരുങ്ങിയിരുന്നു.
മുന്‍ വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ 3.9 ശതമാനം ചുരുങ്ങിയിരുന്ന ഖനന ഉത്പാദനം 12.3 ശതമാനം ഉയര്‍ന്നു. 2022 ഓഗസ്റ്റില്‍ 0.5 ശതമാനം ചുരുങ്ങിപ്പോയ മാനുഫാക്ച്ചറിംഗ് മേഖല 9.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വൈദ്യുതി ഉതപാദനം 15.3 ശതമാനം വര്‍ധിച്ചു, മുന്‍ വര്‍ഷം ഇത് 1.4 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2022-23 വര്‍ഷത്തിലെ ഇതേ കാലയളവിലെ 7.7 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2023 ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ വ്യാവസായിക ഉത്പാദനം 6.1 ശതമാനം വളര്‍ന്നു.