3 Jan 2024 11:39 AM
Summary
- 2023 ഏപ്രില്‍-ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യ 1.4 ദശലക്ഷം ടണ്‍ ഉള്ളിയാണ് കയറ്റുമതി ചെയ്തത്
- ആഗോള ഉള്ളി ഉല്‍പ്പാദനത്തിന്റെ നാലിലൊന്ന് സംഭാവന ചെയ്യുന്നത് ഇന്ത്യയാണ്
- നെതര്‍ലാന്‍ഡ്‌സിനും മെക്‌സിക്കോയ്ക്കും ശേഷം ഏറ്റവും വലിയ കയറ്റുമതി ചെയ്യുന്നതും ഇന്ത്യയാണ്
സവാളയുടെ കയറ്റുമതി നിരോധനം നിലനില്‍ക്കേ, ഇന്ത്യയോട് 9 ലക്ഷം ടണ്‍ സവാള വേണമെന്ന് അഭ്യര്‍ഥിച്ച് ഇന്തൊനേഷ്യ.
ആസിയാന്‍ കൂട്ടായ്മയിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ഇന്തൊനേഷ്യ പ്രധാനമായും യുഎസ്, ഇന്ത്യ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് സവാള ഇറക്കുമതി ചെയ്യുന്നത്.
2023 ഡിസംബറിലാണു സവാളയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചത്. 2023-24 സാമ്പത്തിക വര്‍ഷം അവസാനം വരെ നിരോധനം നിലനില്‍ക്കുമെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.
ആഗോള ഉള്ളി ഉല്‍പ്പാദനത്തിന്റെ നാലിലൊന്ന് സംഭാവന ചെയ്യുന്നത് ഇന്ത്യയാണ്. നെതര്‍ലാന്‍ഡ്‌സിനും മെക്‌സിക്കോയ്ക്കും ശേഷം ഏറ്റവും വലിയ കയറ്റുമതിക്കാരും ഇന്ത്യയാണ്.
2023 ഏപ്രില്‍-ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യ 1.4 ദശലക്ഷം ടണ്‍ ഉള്ളിയാണ് കയറ്റുമതി ചെയ്തത്. ഇതില്‍ 36,146 ടണ്‍ ഇന്തൊനേഷ്യയിലേക്കായിരുന്നു കയറ്റുമതി ചെയ്തത്.