23 Nov 2023 11:46 AM IST
Summary
ഉത്തരവിനെതിരെ ഇന്‍ഡിഗോ ഇന്‍കം ടാക്‌സ്-അപ്പീല്‍സ് കമ്മീഷണര്‍ക്ക് മുമ്പാകെ അപ്പീല്‍ നല്‍കി
1,666 കോടി രൂപ നികുതി അടയ്ക്കണമെന്ന ഇന്‍കം ടാക്‌സ്-അപ്പീല്‍സ് കമ്മീഷണറുടെ ഉത്തരവിനെതിരെ രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോയുടെ മാതൃകമ്പനി ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ നിയമ നടപടിക്കൊരുങ്ങുന്നു.
2016-17 വര്‍ഷത്തില്‍ 740 കോടി രൂപയും 2017-18 വര്‍ഷത്തില്‍ 927 കോടി രൂപയും നികുതി അടയ്ക്കണമെന്നാണു നിര്‍ദേശം.
ഉത്തരവിനെതിരെ ഇന്‍ഡിഗോ ഇന്‍കം ടാക്‌സ്-അപ്പീല്‍സ് കമ്മീഷണര്‍ക്ക് മുമ്പാകെ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
വ്യക്തിഗത ഹിയറിംഗിന് അവസരം പോലും നല്‍കാതെയാണു നികുതി അടയ്ക്കണമെന്നു നിര്‍ദേശിച്ചിരിക്കുന്നത്. ഇതില്‍ ഇന്‍ഡിഗോ അതൃപ്തി അറിയിക്കുകയും ചെയ്തു.
പുതുക്കിയ കണക്കുകളുടെ (revised calculations ) അടിസ്ഥാനത്തിലാണു നികുതി അടയ്ക്കാന്‍ നിര്‍ദേശിച്ചത്.
വിമാനത്തിന്റെ എന്‍ജിന്‍ ഇടപാടുകളില്‍ നിന്നും മാനുഫാക്ചറര്‍മാരില്‍ നിന്ന് ഇന്‍ഡിഗോയ്ക്ക് ചില ഇന്‍സെന്റീവുകള്‍ ലഭിച്ചിരുന്നു. ഇവ നികുതിക്കു വിധേയമായ വരുമാനമാണ്. ഈ ഇന്‍സെന്റീവിനെ അടിസ്ഥാനമാക്കിയാണു നികുതി അടയ്ക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിനോട് ഇന്‍കം ടാക്‌സ്-അപ്പീല്‍സ് കമ്മീഷണര്‍ നിര്‍ദേശിച്ചത്.