8 March 2024 6:17 AM GMT
Summary
- ഗാങ്‌വാളിന് ഇന്‍ഡിഗോയില്‍ 11.72% ഓഹരിയാണുള്ളത്
- ഓരോ ഓഹരിക്കും 2,925 രൂപ എന്ന നിരക്കിലാണ് വില്‍പ്പന
- ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡാണ് ഇന്‍ഡിഗോ എന്ന ബ്രോന്‍ഡ് നെയ്മില്‍ എയര്‍ലൈന്‍ ഓപ്പറേറ്റ് ചെയ്യുന്നത്
ഇന്‍ഡിഗോ എയര്‍ലൈനിന്റെ സഹസ്ഥാപകന്‍ രാകേഷ് ഗാങ്‌വാള്‍ 3.3 ശതമാനം ഓഹരികള്‍ വില്‍ക്കുന്നു. 3730 കോടി രൂപയുടെ (450 ദശലക്ഷം ഡോളര്‍) മൂല്യമുള്ള 12.75 ദശലക്ഷം ഓഹരികളാണ് ബ്ലോക്ക് ഡീലിലൂടെ വില്‍ക്കുന്നത്. ഓരോ ഓഹരിക്കും 2,925 രൂപ എന്ന നിരക്കിലാണ് വില്‍ക്കുന്നത്.
ഈ നിരക്ക് മാര്‍ച്ച് 7 ന് എന്‍എസ്ഇയില്‍ ക്ലോസ് ചെയ്ത കമ്പനിയുടെ ഓഹരി വിലയേക്കാള്‍ 5.8% കുറവാണ്. 3105.7 രൂപയായിരുന്നു മാര്‍ച്ച് 7-ലെ ക്ലോസിംഗ് പ്രൈസ്.
ഗാങ്‌വാളിന് ഇന്‍ഡിഗോയില്‍ 11.72% ഓഹരിയാണുള്ളത്. 2006-ല്‍ രാഹുല്‍ ഭാട്ടിയക്കൊപ്പം ഗാങ് വാള്‍ സ്ഥാപിച്ചതാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്.
ഗാംഗ്‌വാളും ഭാര്യ രേഖ ഗാംഗ്‌വാളും കഴിഞ്ഞ വര്‍ഷം മുതല്‍ കമ്പനിയിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം കുറച്ചുകൊണ്ടു വരികയായിരുന്നു. 2023 ഓഗസ്റ്റില്‍ കമ്പനിയിലെ ഓഹരി മുഴുവനും രേഖ വിറ്റഴിച്ചിരുന്നു.
ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡാണ് ഇന്‍ഡിഗോ എന്ന ബ്രോന്‍ഡ് നെയ്മില്‍ എയര്‍ലൈന്‍ ഓപ്പറേറ്റ് ചെയ്യുന്നത്.