image

28 Nov 2023 10:33 AM IST

News

ടിക്കറ്റ് ബുക്കിംഗിന് ഇനി എഐ ചാറ്റ്‌ബോട്ട്; പുതിയ സംവിധാനം അവതരിപ്പിച്ച് ഇന്‍ഡിഗോ

MyFin Desk

Indigo has introduced a new AI chatbot system for ticket booking
X

Summary

ഓപ്പണ്‍ എഐയുടെ ജിപിടി-4 ടെക്‌നോളജിയാണു ചാറ്റ്‌ബോട്ടിനെ പ്രവര്‍ത്തിപ്പിക്കുന്നത്


പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോ 6Eskai എന്ന പേരില്‍ ഒരു എഐ ചാറ്റ്‌ബോട്ട് പുറത്തിറക്കി.

ഇന്‍ഡിഗോയുടെ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാനും ഫ്‌ളൈറ്റ് സംബന്ധിച്ച കാര്യങ്ങളുടെ അന്വേഷണങ്ങള്‍ക്കും യാത്രക്കാരെ സഹായിക്കുന്നതാണ് ഈ ചാറ്റ്‌ബോട്ട്. 10 വ്യത്യസ്ത ഭാഷകളില്‍ സേവനം ലഭ്യമാക്കുന്നതാണ് ഈ ചാറ്റ്‌ബോട്ട്.

ഓപ്പണ്‍ എഐയുടെ ജിപിടി-4 ടെക്‌നോളജിയാണു ചാറ്റ്‌ബോട്ടിനെ പ്രവര്‍ത്തിപ്പിക്കുന്നത്.

മൈക്രോസോഫ്റ്റുമായി സഹകരിച്ച് എഐ ചാറ്റ്‌ബോട്ടിനെ ഇന്‍-ഹൗസ് ആയി ഇന്‍ഡിഗോ തന്നെയാണു വികസിപ്പിച്ചത്.

ഈ ചാറ്റ്‌ബോട്ട് കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തിലെ 75 ശതമാനം വരുന്ന ജോലിഭാരം കുറയ്ക്കാന്‍ പര്യാപ്തമാണ്.

ടിക്കറ്റ് ബുക്കിംഗ്, സീറ്റ് തിരഞ്ഞെടുക്കുന്നതിന് സഹായിക്കല്‍, ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കല്‍, കസ്റ്റമറിനെ ഏജന്റുമായി കണക്റ്റ് ചെയ്യാന്‍ സഹായിക്കല്‍ എന്നിവ നിര്‍വഹിക്കാന്‍ കഴിയും ഈ ചാറ്റ്‌ബോട്ടിന്.