image

9 Aug 2023 11:43 AM

News

ഇന്ത്യയിലെ പെട്രോൾ, ഡീസൽ വിൽപ്പനയിൽ ഇടിവ്

MyFin Desk

decline in petrol and diesel sales in india
X

Summary

  • ജൂൺ, ജൂലൈ മാസങ്ങളിൽ പെട്രോൾ, ഡീസൽ ഉപഭോഗം കുറഞ്ഞു
  • ഡീസൽ ഉപഭോഗം 13 ശതമാനം കുറഞ്ഞ് 6.9 ദശലക്ഷം ടണ്ണിലെത്തി
  • പെട്രോൾ ഉപഭോഗം 9 ശതമാനം ഇടിഞ്ഞ് 2.9 ദശലക്ഷം ടണ്ണായി.


2023 മെയ് മാസത്തിലെ ഉയർന്ന ഉപഭോഗത്തിന് ശേഷം, ജൂൺ, ജൂലൈ മാസങ്ങളിൽ പെട്രോൾ, ഡീസൽ ഉപഭോഗം കുറഞ്ഞു, മഴമൂലം രാജ്യത്തുടനീളമുള്ള ചരക്കുനീക്കത്തേയും ഖനന, നിർമ്മാണ പ്രവർത്തനങ്ങളെയും പരിമിതപ്പെട്ടതാണ് കാരണം.

പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്‍റെ (പിപിഎസി) ജൂലൈയിലെ കണക്കനുസരിച്ച്, ഇന്ത്യയുടെ ഡീസൽ ഉപഭോഗം മുൻ മാസത്തെ അപേക്ഷിച്ചു 13 ശതമാനം കുറഞ്ഞ് 6.9 ദശലക്ഷം ടണ്ണിലെത്തി. അതേസമയം, പെട്രോൾ ഉപഭോഗം 9 ശതമാനം ഇടിഞ്ഞ് 2.9 ദശലക്ഷം ടണ്ണായി.

കാർഷിക മേഖലയിൽ നിന്നുള്ള ഡീസൽ ഡിമാൻഡ് കുറവാണ്. ട്രാവൽ, ടൂറിസം പ്രവർത്തനങ്ങൾ കുറഞ്ഞതിനാൽ, ജൂണിനെ അപേക്ഷിച്ച് ജൂലൈയിൽ ഈ വിടവ് കൂടുതൽ പ്രകടമായിരുന്നു. കൃഷിപ്പണികള്‍ പുരോഗമിക്കുമ്പോള്‍ ഡീസൽ ഡിമാൻഡ് കൂടും.

ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങളുടെ ആവശ്യകത ജൂണിലെ 19.4 ദശലക്ഷം ടണ്ണില്‍ നിന്ന് ജൂലൈയിൽ 7 ശതമാനം കുറഞ്ഞ് 18.1 ദശലക്ഷം ടണ്ണായി. ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ (എൽപിജി) ഉപഭോഗം 2023 ജൂണിൽ 2.2 ദശലക്ഷം ടണ്ണിൽ നിന്ന് 9 ശതമാനം ഉയർന്ന് 2.4 ദശലക്ഷം ടണ്ണായി.

അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധന ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ ( എടിഎഫ്) ഉപഭോഗം മുൻ മാസത്തെ അപേക്ഷിച്ചു 3 ശതമാനം വർധിച്ച് ജൂലൈയില്ർ 664,000 ടണ്ണിലെത്തി. എയർലൈനുകളെ സംബന്ധിച്ചിടത്തോളം മൺസൂൺ അനുകൂല കലാവസ്ഥയല്ല.

ഒക്‌ടോബർ-ഡിസംബർ പാദത്തിൽ വർദ്ധിച്ചുവരുന്ന വ്യാവസായിക പ്രവർത്തനങ്ങളും ഉത്സവ സീസണിനായുള്ള തയ്യാറെടുപ്പുകളും മൂലം പെട്രോളിയം ഉൽപന്നങ്ങളുടെ ആവശ്യം വർധിപ്പിക്കാറുണ്ട്.