image

19 Sep 2024 9:57 AM GMT

News

ഇന്ത്യയുടെ ലോജിസ്റ്റിക്സ് ചെലവ് ഒറ്റ അക്കത്തിലേക്ക് കുറയും: ഗഡ്കരി

MyFin Desk

india aims for a logistics revolution
X

Summary

  • ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന നിരവധി ഹൈവേകളും എക്സ്പ്രസ് വേകളും മന്ത്രാലയം നിര്‍മ്മിക്കുന്നു
  • ഓട്ടോമൊബൈല്‍ വ്യവസായത്തെ ലോകത്തിലെ ഒന്നാം നമ്പര്‍ ആക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഗഡ്കരി
  • ഇന്ത്യയുടെ ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ വലിപ്പം 2024-ല്‍ 22 ലക്ഷം കോടിയായി ഉയര്‍ന്നു


അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ലോജിസ്റ്റിക് ചെലവ് ഒറ്റ അക്കത്തിലേക്ക് കുറയുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.

ഇന്ത്യയുടെ ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന നിരവധി ഹൈവേകളും എക്സ്പ്രസ് വേകളും മന്ത്രാലയം നിര്‍മ്മിക്കുന്നുണ്ടെന്ന് ന്യൂഡെല്‍ഹിയില്‍ നടന്ന 'ഡിലോയിറ്റ് ഗവണ്‍മെന്റ് സമ്മിറ്റി'നെ അഭിസംബോധന ചെയ്ത് ഗഡ്കരി പറഞ്ഞു.

''അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞങ്ങളുടെ ലോജിസ്റ്റിക് ചെലവ് ഒറ്റ അക്കത്തിലാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,'' അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, ഇക്കണോമിക് തിങ്ക് ടാങ്ക് നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ ( എന്‍സിഎഇആര്‍) ദ്രുത എസ്റ്റിമേറ്റ് അനുസരിച്ച്, 2021-22 ല്‍ ഇന്ത്യയിലെ ലോജിസ്റ്റിക്‌സ് ചെലവ് ജിഡിപിയുടെ 7.8 ശതമാനം മുതല്‍ 8.9 ശതമാനം വരെയാണ്.

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തെ ലോകത്തിലെ ഒന്നാം നമ്പര്‍ ആക്കുകയാണ് തന്റെ ലക്ഷ്യമെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈല്‍ വിപണിയായി മാറിയിരുന്നു, യുഎസിനും ചൈനയ്ക്കും പിന്നില്‍.

ഇന്ത്യയുടെ ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ വലിപ്പം 2014-ല്‍ 7.5 ലക്ഷം കോടിയില്‍ നിന്ന് 2024-ല്‍ 22 ലക്ഷം കോടിയായി ഉയര്‍ന്നു.

ഇന്ത്യയുടെ മാക്രോ ഇക്കണോമിയെക്കുറിച്ച് സംസാരിച്ച ഗഡ്കരി, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയെന്ന് പറഞ്ഞു.

ഇന്ത്യ കയറ്റുമതി വര്‍ധിപ്പിക്കുകയും ഇറക്കുമതി കുറയ്ക്കുകയും ചെയ്യേണ്ടതുണ്ടെന്നും ഗഡ്കരി ഊന്നിപ്പറഞ്ഞു. സ്മാര്‍ട്ട് സിറ്റികള്‍ പോലെ സ്മാര്‍ട്ട് വില്ലേജും സാമ്പത്തികമായി ലാഭകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.