image

28 Nov 2024 7:38 AM GMT

News

ഇന്ത്യ അതിവേഗ ട്രെയിനിന്റെ പണിപ്പുരയില്‍

MyFin Desk

india is building a high-speed train
X

Summary

  • മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ട്രെയിനാണ് വികസിപ്പിക്കുന്നത്
  • ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ബിഇഎംഎല്ലുമായി സഹകരിച്ചാണ് ട്രെയിന്‍ വികസിപ്പിക്കുന്നത്
  • വന്ദേ ഭാരത് ട്രെയിനുകളുടെ വിജയത്തെ തുടര്‍ന്നാണ് പുതിയ സംരംഭം


ഇന്ത്യന്‍ റെയില്‍വേ അതിവേഗ റെയില്‍ വികസനത്തിന്റെ പാതയില്‍. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ബിഇഎംഎല്ലുമായി സഹകരിച്ച് 280 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുന്ന ട്രെയിനിന്റെ വികസനത്തിലാണ്. ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

'മെയ്ക്ക് ഇന്‍ ഇന്ത്യ' പ്രോഗ്രാമിന് കീഴിലുള്ള വന്ദേ ഭാരത് ട്രെയിനുകളുടെ വിജയത്തെ തുടര്‍ന്നാണ് ഈ സംരംഭം. വൈഷ്ണവ് പറയുന്നതനുസരിച്ച്, ഓരോ ട്രെയിന്‍ കാറും നിര്‍മ്മിക്കുന്നതിന് ഏകദേശം 28 കോടി രൂപ ചിലവാകും (നികുതി ഒഴികെ). ആഗോളതലത്തിലുള്ള മറ്റ് അതിവേഗ ട്രെയിന്‍ സെറ്റുകളെ അപേക്ഷിച്ച് നിര്‍മ്മാണച്ചെലവ് ഇതിന് നിര്‍മ്മാണച്ചെലവ് വളരെ കുറവാണെന്നും മന്ത്രി പറഞ്ഞു.

എന്നിരുന്നാലും, ഈ ട്രെയിനുകള്‍ വികസിപ്പിക്കുന്നത് ഉയര്‍ന്ന വെല്ലുവിളിയാണ്. ''അതിവേഗ ട്രെയിന്‍ സെറ്റുകളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും സങ്കീര്‍ണ്ണവും സാങ്കേതിക പ്രാധാന്യമുള്ളതുമായ പ്രക്രിയയാണ്,'' വൈഷ്ണവ് പറഞ്ഞു.

സാങ്കേതിക വശങ്ങള്‍ ഉയര്‍ത്തിക്കാട്ടി മന്ത്രി പദ്ധതിയുടെ വെല്ലുവിളികള്‍ വിശദീകരിച്ചു. 'എയറോഡൈനാമിക്, എയര്‍ടൈറ്റ് കാര്‍ ബോഡി ഡിസൈന്‍, ഹൈ-സ്പീഡ് ആപ്ലിക്കേഷനുകള്‍ക്കുള്ള നൂതന പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങള്‍, ഭാരം ഒപ്റ്റിമൈസേഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു,' അദ്ദേഹം വിശദീകരിച്ചു.

യാത്രക്കാര്‍ക്ക് മികച്ച സൗകര്യവും സുരക്ഷയും ഉറപ്പാക്കാന്‍ ഈ ട്രെയിന്‍ സെറ്റുകള്‍ക്ക് മികച്ച ഇന്‍-ക്ലാസ് ഫീച്ചറുകള്‍ ഉണ്ടായിരിക്കുമെന്ന് വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.വിശദമായ രൂപരേഖ തയ്യാറായാല്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള സമയക്രമം അന്തിമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജപ്പാന്റെ സാങ്കേതികവും സാമ്പത്തികവുമായ സഹായത്തോടെ വികസിപ്പിക്കുന്ന മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ (എംഎഎച്ച്എസ്ആര്‍) പദ്ധതിയുടെ അപ്ഡേറ്റും റെയില്‍വേ മന്ത്രി നല്‍കി. ''ഏകദേശം 21 കിലോമീറ്റര്‍ നീളമുള്ള കടലിനടിയിലെ തുരങ്കത്തിന്റെ പണിയും ആരംഭിച്ചിട്ടുണ്ട്,'' വൈഷ്ണവ് പാര്‍ലമെന്റിനെ അറിയിച്ചു.

നിര്‍മാണത്തിനാവശ്യമായ 1,389.5 ഹെക്ടര്‍ ഭൂമിയും പദ്ധതി ഏറ്റെടുത്തതായി അദ്ദേഹം സ്ഥിരീകരിച്ചു.

'മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയില്‍ പദ്ധതി ക്രമാനുഗതമായി പുരോഗമിക്കുന്നു, പിയര്‍ നിര്‍മ്മാണം, ഗര്‍ഡര്‍ ലോഞ്ച് തുടങ്ങിയ പ്രധാന ഘടകങ്ങളുടെ നിര്‍മ്മാണം നന്നായി നടക്കുന്നു,' വൈഷ്ണവ് പറഞ്ഞു.