image

6 March 2024 4:52 AM

News

സര്‍ക്കാരും ഒടിടി രംഗത്തേയ്ക്ക്: സി സ്‌പേസ് ഉദ്ഘാടനം നാളെ

MyFin Desk

സര്‍ക്കാരും ഒടിടി രംഗത്തേയ്ക്ക്: സി സ്‌പേസ് ഉദ്ഘാടനം നാളെ
X

Summary

  • ഇന്ത്യയിലെ ആദ്യ സര്‍ക്കാര്‍ പിന്തുണയുള്ള ഒടിടി പ്ലാറ്റ്‌ഫോം
  • കേരള സംസ്ഥാന ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്റെ നേതൃത്വത്തിലായിരിക്കും സി സ്‌പേസ് പ്രവര്‍ത്തിക്കുക
  • കണ്ടന്റ് തിരഞ്ഞെടുക്കുന്നതിനു സാംസ്‌കാരിക രംഗത്തെ 60 പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടുന്ന ഒരു ക്യൂറേറ്റര്‍ പാനല്‍ കെഎസ്എഫ്ഡിസി രൂപീകരിച്ചിട്ടുണ്ട്


കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോം ' സി സ്‌പേസ് ' നാളെ (മാര്‍ച്ച് 7) ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം കൈരളി തിയേറ്ററില്‍ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ലോഞ്ച് ചെയ്യും.

കേരള സംസ്ഥാന ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്റെ (കെഎസ്എഫ്ഡിസി) നേതൃത്വത്തിലായിരിക്കും സി സ്‌പേസ് പ്രവര്‍ത്തിക്കുക.

സി സ്‌പേസില്‍ റിലീസ് ചെയ്യുന്ന കണ്ടന്റ് തിരഞ്ഞെടുക്കുന്നതിനും അത് അംഗീകരിക്കുന്നതിനുമായി സാംസ്‌കാരിക രംഗത്തെ 60 പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടുന്ന ഒരു ക്യൂറേറ്റര്‍ പാനല്‍ കെഎസ്എഫ്ഡിസി രൂപീകരിച്ചിട്ടുണ്ട്.

ഈ പാനലില്‍ ബെന്യാമിന്‍, ഒ.വി. ഉഷ, സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജിയോ ബേബി ഉള്‍പ്പെടെയുള്ളവരുണ്ട്.

സി സ്‌പേസ് ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് സമര്‍പ്പിക്കുന്ന എല്ലാ കണ്ടന്റുകളും അതിന്റെ കലാപരവും സാംസ്‌കാരികവുമായ വിനോദപരവുമായ മികവ് മൂന്ന് ക്യൂറേറ്റര്‍മാര്‍ ഉള്‍പ്പെടുന്ന പാനല്‍ വിലയിരുത്തും. തുടര്‍ന്നായിരിക്കും പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നല്‍കുക.

സി സ്‌പേസിന്റെ ആദ്യ ഘട്ടത്തിലേക്ക് 42 സിനിമകള്‍ ക്യൂറേറ്റര്‍മാര്‍ തിരഞ്ഞെടുത്തിട്ടുണ്ട്.