image

10 Dec 2023 6:00 AM GMT

Power

ഒക്റ്റോബറിലെ കല്‍ക്കരി ഇറക്കുമതിയില്‍ വര്‍ധന

Sandeep P S

april-october, indias coal imports fall by 4%
X

Summary

  • ഏപ്രില്‍-ഒക്റ്റോബര്‍: ഇന്ത്യയുടെ കല്‍ക്കരി ഇറക്കുമതിയില്‍ 4% ഇടിവ്
  • 2023 -24ന്‍റെ ആദ്യ ഏഴ് മാസങ്ങളിൽ കോക്കിംഗ് കൽക്കരി ഇറക്കുമതി വര്‍ധിച്ചു


നടപ്പ് സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഒക്‌ടോബർ കാലയളവിൽ ഇന്ത്യയുടെ കൽക്കരി ഇറക്കുമതി 4.2 ശതമാനം കുറഞ്ഞ് 148.13 ദശലക്ഷം ടണ്ണായി (എംടി). മുന്‍ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 154.72 എംടി ഇറക്കുമതി നടന്ന സ്ഥാനത്താണിത്.

ഏപ്രിൽ-ഒക്ടോബർ കാലയളവിൽ, നോൺ-കോക്കിംഗ് കൽക്കരി ഇറക്കുമതി 94.53 എംടി ആയിരുന്നു, മുന്‍ വർഷം ഇതേ കാലയളവിൽ ഇറക്കുമതി ചെയ്തത് 104.41 എംടി ആണ്. B2B ഇ-കൊമേഴ്‌സ് കമ്പനിയായ എംജംഗ്ഷന്‍ സര്‍വീസ് ലിമിറ്റഡാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

2023 -24ന്‍റെ ആദ്യ ഏഴ് മാസങ്ങളിൽ കോക്കിംഗ് കൽക്കരി ഇറക്കുമതി 33.74 എംടി ആണ്, മുൻവർഷം സമാന കാലയളവിലെ 32.74 എംടി-യില്‍ നിന്ന് ചെറുതായി ഉയർന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം ഒക്ടോബറിൽ 19.04 എംടി ആയിരുന്ന കല്‍ക്കരി ഇറക്കുമതി 2024 ഒക്‌ടോബറിൽ ഏകദേശം 23.59 എംടി ആയി.നോൺ-കോക്കിംഗ് കൽക്കരി ഇറക്കുമതി കഴിഞ്ഞ ഒക്ടോബറിലെ ഇറക്കുമതി ചെയ്ത 11.69 എംടി-യില്‍ നിന്ന് 16.88 എംടി ആയി ഉയര്‍ന്നു.

കഴിഞ്ഞഒക്ടോബറിൽ ഇറക്കുമതി ചെയ്ത 4.69 എംടി-യില്‍ നിന്ന് കോക്കിംഗ് കൽക്കരി ഇറക്കുമതി 4.31 മെട്രിക് ടണ്ണായി കുറഞ്ഞു.