image

8 May 2023 10:45 AM GMT

News

ഇന്ത്യയുടെ കല്‍ക്കരി ഇറക്കുമതി 162 മില്യണ്‍ ടണ്ണിലെത്തി

MyFin Desk

ഇന്ത്യയുടെ കല്‍ക്കരി ഇറക്കുമതി 162 മില്യണ്‍ ടണ്ണിലെത്തി
X

Summary

  • കോക്കിംഗ് കൽക്കരി ഇറക്കുമതിയില്‍ ഇടിവ്
  • കോക്കിംഗ് ഇതര കൽക്കരി ഇറക്കുമതിയില്‍ വര്‍ധന


ഇന്ത്യയുടെ കൽക്കരി ഇറക്കുമതി 2022-23 സാമ്പത്തിക വർഷത്തിൽ 30 ശതമാനം വർധിച്ച് 162.46 മില്യണ്‍ ടണ്ണിലെത്തി, മുൻ സാമ്പത്തിക വര്‍ഷത്തില്‍ 124.99 മെട്രിക് ടണ്‍ ഇറക്കുമതി രേഖപ്പെടുത്തിയ സ്ഥാനത്താണിത്. കോക്കിംഗ് കൽക്കരി ഇറക്കുമതി 2021-22 സാമ്പത്തിക വർഷത്തിലെ 51.65 മില്യണ്‍ ടണ്ണിൽ നിന്ന് 5.44 ശതമാനം ഉയർന്ന് 54.46 മില്യണ്‍ ടണ്ണായി ഉയർന്നു.

മാർച്ചിൽ മാത്രം, കോക്കിംഗ് ഇതര കൽക്കരി ഇറക്കുമതി 13.88 മില്യണ്‍ ടൺ ആയിരുന്നു, 2022 മാര്‍ച്ചിലിത് 12.61 മില്യണ്‍ ടണ്ണായിരുന്നു.കോക്കിംഗ് കൽക്കരി ഇറക്കുമതി 2022 മാർച്ചിലെ 4.76 മില്യണ്‍ ടണ്ണിൽ നിന്ന് 3.96 മില്യണ്‍ ടണ്ണിലേക്ക് കുറഞ്ഞു. കൽക്കരി ഉൽപ്പാദനത്തില്‍ ലോകത്തിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്നിരുന്നാലും, കല്‍ക്കരിയുടെ പ്രധാന ഉപഭോഗ ആവശ്യകത കൂടുതലായതിനാല്‍ ഇറക്കുമതിയെയും ആശ്രയിക്കേണ്ടി വരുന്നു. സ്റ്റീല് ഉല്‍പ്പാദനത്തിലെ പ്രധാന ഘടകമാണ് കോക്കിംഗ് കോള്‍.

ആന്ത്രാസൈറ്റ്, പൾവറൈസ്ഡ് കൽക്കരി ഇന്‍ജെക്ഷന് , മെറ്റ് കോക്ക്, പെറ്റ് കോക്ക് തുടങ്ങിയ മറ്റ് കൽക്കരി ഇനങ്ങള്‍ കൂടി കണക്കിലെടുത്താല്‍, 249.06 മെട്രിക് ടൺ ഇറക്കുമതിയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ നടന്നത്. 2021-22ലെ 200.71 മെട്രിക് ടണ്ണിൽ നിന്ന് 24 ശതമാനം വർധനയാണ് ഇത്.

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയും (സെയിൽ) ടാറ്റ സ്റ്റീലും 50:50 സംയുക്ത സംരംഭമെന്ന നിലയില്‍ പ്രൊമോട്ട് ചെയ്യുന്ന ബി2ബി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ എംജംഗ്ഷൻ സർവീസ് ലിമിറ്റഡാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. വേനലില്‍ ശരാശരിക്കും മുകളിലുള്ള ചൂട് അനുഭവപ്പെട്ടതിനാല്‍ വരുന്ന മാസങ്ങളിലും കല്‍ക്കരി ഇറക്കുമതിയില്‍ ഉയര്‍ന്ന പ്രവണത പ്രകടമാകുമെന്നാണ് എം ജംക്ഷന്‍ എംഡിയും സിഇഒയുമായ വിനയ വര്‍മ പറഞ്ഞത്.