18 May 2024 9:18 AM
Summary
- വിസ ഇല്ലാതെ രാജ്യം സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ' വിസ ഫ്രീ ടൂറിസ്റ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം ' റഷ്യ നേരത്തെ നടപ്പിലാക്കിയിട്ടുണ്ട്
- ഇറാനും, ചൈനയും തമ്മിലുള്ള ' വിസ ഫ്രീ ടൂറിസ്റ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം ' റഷ്യ നടപ്പിലാക്കിയത് 2023 ഓഗസ്റ്റ് 1 മുതലാണ്
- ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
റഷ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യാക്കാര്‍ക്ക് യാത്രാ നടപടികള്‍ ലഘൂകരിക്കുമെന്ന് റിപ്പോര്‍ട്ട്. വിസ ഇല്ലാതെ തന്നെ റഷ്യ സന്ദര്‍ശിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. ഇരു രാജ്യങ്ങളും ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജൂണ്‍ മാസത്തോടെ നടത്തുമെന്നും സൂചനയുണ്ട്. ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിസ ഇല്ലാതെ രാജ്യം സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ' വിസ ഫ്രീ ടൂറിസ്റ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം ' റഷ്യ നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രോഗ്രാമിലൂടെ ഇപ്പോള്‍ ചൈന, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ തന്നെ റഷ്യ സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്.
ഈ പ്രോഗ്രാമാണ് ഇപ്പോള്‍ ഇന്ത്യയുമായി സഹകരിച്ച് നടപ്പിലാക്കാന്‍ പോകുന്നത്.
ഇറാനും, ചൈനയും തമ്മിലുള്ള ' വിസ ഫ്രീ ടൂറിസ്റ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം ' റഷ്യ നടപ്പിലാക്കിയത് 2023 ഓഗസ്റ്റ് 1 മുതലാണ്.