20 Nov 2023 7:09 AM
Summary
766 റഷ്യൻ യൂണിവേഴ്‌സിറ്റികളിൽ എവിടെ നിന്നും ബിരുദം നേടാം
ഉന്നത വിദ്യാഭ്യാസം നേടാൻ താൽപ്പര്യമുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ ക്ഷണിച്ച് റഷ്യ. ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യയിലെ വിവിധ സർവകലാശാലകളിൽ നിന്ന് ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ പഠിക്കാൻ താല്പര്യമുള്ള ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നതായി ചെന്നൈയിലെ റഷ്യൻ ഹൗസ് അറിയിച്ചു.
സ്കോളർഷിപ് പ്രകാരം വിദ്യാർത്ഥികൾക്ക് 200 ഗ്രാന്റ് വരെ ലഭിക്കും. സ്കോളർഷിപ്പോട് കൂടിയ പഠനമാണ് സർവ്വകലാശാലകൾ വാഗ്‌ദാനം ചെയ്യുന്നത്. വാഗ്‌ദാനം ചെയ്യുന്ന സ്‌കോളർഷിപ്പ് പ്രകാരം, ജനറൽ മെഡിസിൻ, ഫിസിക്‌സ്, ന്യൂക്ലിയർ പവർ, എയറോനോട്ടിക്കൽ എന്നിവയുൾപ്പെടെ വിവിധ വിദ്യാഭ്യാസ സ്‌ട്രീമുകളിൽ 89 ലൊക്കേഷനുകളിലുള്ള 766 റഷ്യൻ യൂണിവേഴ്‌സിറ്റികളിൽ എവിടെ നിന്നും ബിരുദം നേടാം. ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്‌സുകൾക്കായി വിദ്യാർത്ഥികൾക്ക് www.education -in -russia .com എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം.