image

17 Nov 2022 11:44 AM GMT

Banking

കന്നുകാലികള്‍ മേയുന്നു: 1,000 കീമി റെയില്‍വേ ട്രാക്കില്‍ വേലികെട്ടാന്‍ ഇന്ത്യന്‍ റെയില്‍വേ

MyFin Desk

കന്നുകാലികള്‍ മേയുന്നു: 1,000 കീമി റെയില്‍വേ ട്രാക്കില്‍ വേലികെട്ടാന്‍ ഇന്ത്യന്‍ റെയില്‍വേ
X

Summary

കോണ്‍ക്രീറ്റ് വേലിയാണ് പരിഗണനയിലുള്ളത്. പരമ്പരാഗത രീതിയിലുള്ള വേലിയാണെങ്കില്‍ നിലവിലെ പ്രശ്നത്തിന് പരിഹാരമാകില്ലെന്നും, നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ, നോര്‍ത്തേണ്‍ റെയില്‍വേ എന്നിവിടങ്ങളില്‍ വേലി കെട്ടേണ്ട സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷണവ് അഭിപ്രായപ്പെട്ടു.


ഡെല്‍ഹി: ഇന്ത്യന്‍ റെയില്‍വേ 1,000 കിലോമീറ്റര്‍ വേലി കെട്ടാനൊരുങ്ങുന്നു. കന്നുകാലികള്‍ ട്രെയിനുകളില്‍ വന്നിടിച്ചുള്ള അപകടങ്ങള്‍ സ്ഥിരമായ സാഹചര്യത്തിലാണ് വരുന്ന ആറ് മാസത്തിനുള്ളില്‍ വേലി തീര്‍ക്കാനൊരുങ്ങുന്നതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷണവ് വ്യക്തമാക്കി. അടുത്തിടെ വന്ദേഭാരത് ട്രെയിനുകളില്‍ തെരുവില്‍ അലഞ്ഞു നടക്കുന്ന കന്നുകാലികള്‍ വന്നിടിച്ച് പരിക്ക് പറ്റിയിരുന്നു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഒക്ടോബറിലെ ആദ്യ ഒമ്പതു ദിവസങ്ങളില്‍ 200-ലധികം ട്രെയിനുകളിലാണ് കന്നുകാലികള്‍ വന്നിടിച്ചത്. കൂടാതെ, ഈ വര്‍ഷം 4,000ല്‍ അധികം നിര്‍ത്തിയിട്ട ട്രെയിനുകളിലും കന്നുകാലി ശല്യം രൂക്ഷമായിരുന്നു.

കോണ്‍ക്രീറ്റ് വേലിയാണ് പരിഗണനയിലുള്ളത്. പരമ്പരാഗത രീതിയിലുള്ള വേലിയാണെങ്കില്‍ നിലവിലെ പ്രശ്നത്തിന് പരിഹാരമാകില്ലെന്നും, നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ, നോര്‍ത്തേണ്‍ റെയില്‍വേ എന്നിവിടങ്ങളില്‍ വേലി കെട്ടേണ്ട സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നോര്‍തേണ്‍ റെയില്‍വേയിലെ മൊറാദാബാദ്, ലക്നൗ ഡിവിഷനുകള്‍, ഫിറോസ്പൂര്‍, അംബാല, ഡെല്‍ഹി എന്നിവിടങ്ങളിലും ട്രെയിനുകളില്‍ കന്നുകാലികള്‍ വന്നിടിക്കുന്ന നിരവധി സംഭവങ്ങള്‍ ഈ വര്‍ഷം ഉണ്ടായിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.