image

5 Nov 2024 6:03 AM GMT

News

തിക്കണ്ട, തിരക്കണ്ട, ക്യു നിൽക്കണ്ട, ടിക്കറ്റ് ബുക്കിങ് മുതൽ ഭക്ഷണം എത്തിക്കുന്നതിന് വരെ ഒറ്റ ക്ലിക്ക്; ‘സൂപ്പർ ആപ്’ അവതരിപ്പിക്കാൻ റെയിൽവേ

MyFin Desk

തിക്കണ്ട, തിരക്കണ്ട, ക്യു നിൽക്കണ്ട, ടിക്കറ്റ് ബുക്കിങ് മുതൽ ഭക്ഷണം എത്തിക്കുന്നതിന് വരെ ഒറ്റ ക്ലിക്ക്; ‘സൂപ്പർ ആപ്’ അവതരിപ്പിക്കാൻ റെയിൽവേ
X

രാജ്യത്തെ ട്രെയിൻ സേവനങ്ങൾ എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകാണ് ഇന്ത്യൻ റെയിൽവേ. ‘സൂപ്പർ മൊബൈൽ ആപ്ലിക്കേഷൻ’ അഥവാ ‘സൂപ്പർ ആപ്’ ഈ വർഷം അവസാനത്തോടെ പുറത്തിറക്കുമെന്നാണ് സൂചന. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ആണ് ആപ്പ് വികസിപ്പിച്ചത്. റെയിൽവേയുടെ വരുമാനം കൂട്ടാനും സൂപ്പർ ആപ്പ് വഴി സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ഐആർസിടിസി ആപ്പ്, റെയിൽ സാരഥി, ഇന്ത്യൻ റെയിൽവേയുടെ പിഎൻആർ, നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം, യുടിഎസ്, ഫുഡ് ഓൺ ട്രാക്ക് തുടങ്ങിയ സേവനങ്ങൾക്കായി ഇപ്പോൾ ആറ് മൊബൈൽ ആപ്ലിക്കേഷനുകൾ ഉണ്ട്. പുതിയ ആപ്പ് വരുന്നതോടെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതൽ ട്രെയ്നിൽ ഭക്ഷണം ഓർഡർ ചെയ്യുന്നത് വരെ ഇനി ഒറ്റ ആപ്പിൽ നടക്കും. എല്ലാ സേവനങ്ങളും ഒറ്റ ആപ്പിൽ ലഭ്യമാകുന്നത് പല ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതുമൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കും.

സൂപ്പർ ആപ്പിന്റെ പ്രത്യേകതകൾ

∙ ടിക്കറ്റ് ബുക്ക് ചെയ്യാനും പ്ലാറ്റ്‌ഫോം ടിക്കറ്റ് വാങ്ങാനും ട്രെയിൻ ഷെഡ്യൂൾ നോക്കാനും സാധിക്കും

∙ ഐആർസിടിസിയുടെ (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) നിലവിലുള്ള സംവിധാനങ്ങളുമായി സംയോജിപ്പിച്ചാകും പ്രവർത്തനം.

∙ ഐആർസിടിസി റെയിൽ കണക്റ്റ് (ടിക്കറ്റ് ബുക്കിങ്ങിന്), ഐആർസിടിസി ഇ-കാറ്ററിങ് ഫുഡ് ഓൺ ട്രാക്ക് (ഭക്ഷണം എത്തിക്കുന്നതിന്), റെയിൽ മദദ് (ഫീഡ്‌ബാക്കിന്), റിസർവ് ചെയ്യാത്ത ടിക്കറ്റിങ് സിസ്റ്റം, ട്രെയിൻ ട്രാക്കിങ്ങിനുള്ള സംവിധാനം എന്നിവയും ഈ ആപ്പിലുണ്ടാകും.