11 Feb 2025 7:44 AM GMT
Summary
- യുഎസ് താരിഫ് ചുമത്തുന്നത് ഇന്ത്യ, ചൈന, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഭീഷണിയാകും
- അതേസമയം സിംഗപ്പൂര്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ സുരക്ഷിതമാണ്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവിധ രാജ്യങ്ങള്‍ക്കെതിരായി പരസ്പരം താരിഫ് ചുമത്തുന്നത് ഇന്ത്യ, ചൈന, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് നോമുറ റിപ്പോര്‍ട്ട്. വളര്‍ന്നുവരുന്ന ഈ ഏഷ്യന്‍ രാജ്യങ്ങളില്‍ യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് താരിഫ് നിരക്ക് കൂടുതലാണ്. ഇതാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്. അതേസമയം യുഎസിലെ ഇറക്കുമതി നിരക്ക് കുറവുമാണ്.
മറുവശത്ത്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ തുടങ്ങിയ യുഎസുമായി സ്വതന്ത്ര വ്യാപാര കരാറുകളുള്ള രാജ്യങ്ങള്‍ ട്രംപിന്റെ പരസ്പര താരിഫ് ഭീഷണിയുമായി ബന്ധപ്പെട്ട് സുരക്ഷിതമാണെന്നും നോമുറ വിശകലന വിദഗ്ധര്‍ പറയുന്നു.
ഏഷ്യന്‍ സമ്പദ്വ്യവസ്ഥകള്‍ക്കുള്ളില്‍, ഇന്ത്യ വളരെ ഉയര്‍ന്ന ആപേക്ഷിക താരിഫ് നിരക്കുകളുള്ളതായി വേറിട്ടുനില്‍ക്കുന്നതായി വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നു. അതിനാല്‍ യുഎസ് പ്രഖ്യാപിക്കുന്ന പരസ്പര താരിഫുകള്‍ ഇന്ത്യക്ക് വലിയ ഭീഷണിയാകും. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ ഏകദേശം 18 ശതമാനവും യുഎസിലേക്കാണ്. കൂടാതെ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനം കൂടിയാണ് യുഎസ്. ഇന്ത്യയുടെ കയറ്റുമതി വരുമാനത്തില്‍ ഗണ്യമായ സംഭാവന നല്‍കുന്നത് അമേരിക്കയാണ്.
''പ്രധാന കയറ്റുമതിയില്‍ ഇലക്ട്രിക്കല്‍/ഇന്‍ഡസ്ട്രിയല്‍ മെഷിനറികള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇന്ധനങ്ങള്‍, ഇരുമ്പ്, ഉരുക്ക്, തുണിത്തരങ്ങള്‍, വാഹനങ്ങള്‍, വസ്ത്രങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതില്‍ ഇരുമ്പ്, സ്റ്റീല്‍, അലുമിനിയം എന്നിവ മൊത്തം 5.5 ശതമാനവും വരും,'' നൊമുറയുടെ ചീഫ് എക്സ്പോര്‍ട്സ്, നോമുറയുടെ ചീഫ് എക്സ്പോര്‍ട്ടില്‍ പറയുന്നു.
ജെഫരീസിലെ ഇക്വിറ്റി സ്ട്രാറ്റജിയുടെ ആഗോള മേധാവി ക്രിസ്റ്റഫര്‍ വുഡിന്റെ അഭിപ്രായത്തില്‍ ട്രംപിന്റെ താരിഫ് തന്ത്രങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവ പ്രാഥമികമായി ഒരു ചര്‍ച്ചാ തന്ത്രമാണ്.
ചൈനയില്‍നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് ഏര്‍പ്പെടുത്തിയ 10 ശതമാനം നികുതി തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഭീഷണിപ്പെടുത്തിയ 60 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്. ഈ താരിഫ് ഭീഷണിയെ നേരിടാനുള്ള ചൈനയുടെ മാര്‍ഗം അമേരിക്കയില്‍ ഉല്‍പ്പാദനം നടത്താന്‍ വാഗ്ദാനം ചെയ്യുന്നതാണെന്നും വുഡ് സൂചിപ്പിച്ചു.