22 Sept 2023 11:43 AM
Summary
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തിയാര്‍ജ്ജിക്കുന്നതായി ആര്‍ബിഐ.
ആഗോള സമ്പത്തിക സാധ്യതകള്‍ ദുര്‍ബലമാകുമ്പോഴും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തിയാര്‍ജ്ജിക്കുന്നതായി ആര്‍ബിഐ. ആഭ്യന്തര ഘടകങ്ങളായ സ്വകാര്യ ഉപഭോഗം, സ്ഥിര നിക്ഷേപം, മൂലധന ചെലവഴിക്കല്‍, വിതരണ മേഖലയിലെ ഉണർവ് എന്നിവയാണ് ഇന്ത്യക്ക് കരുത്ത് പകരുന്നതെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കുന്നു.
2023 അവസാനം വരെ സൗദി അറേബ്യയും, റഷ്യയും ക്രൂഡ് ഉത്പാദനം സ്വമേധയാ വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതിനെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില 10 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ ബാരലിന് 90 ഡോളറിലാണുള്ളത്. ഇത് ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തുന്ന ഘടകമാണ്.
സുരക്ഷിത നില ആവശ്യകതയില്‍ ഡോളറിന്റെ ശക്തിയും ക്രൂഡ് വില ഉയരാന്‍ കാരണമാകുന്നുണ്ട്. ആഗോളതലത്തില്‍ എണ്ണയുടെ നീക്കിയിരിപ്പിലുണ്ടായ കുത്തനെയുള്ള കുറവ് സ്ഥിരമായി തുടരുന്നതും ആഗോള ഡിമാന്‍ഡ് കുത്തനെയുള്ള സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് കുറഞ്ഞതും ആഗോള മാന്ദ്യം വീണ്ടും ശക്തിയാര്‍ജ്ജിക്കാന്‍ കാരണമായേക്കും. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായ മൈക്കിള്‍ ദേബബ്രത പാത്രയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ആഗോളതലത്തില്‍ ഇരുള്‍ നിറയുമ്പോഴും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിനെയൊക്കെ മറികടന്ന് മുന്നേറുകയാണെന്നും വ്യക്തമാക്കുന്നു.
മുന്‍മാസത്തെ അപേക്ഷിച്ച് ഇന്ത്യയുടെ പണപ്പെരുപ്പം ഓഗസ്റ്റില്‍ കുറഞ്ഞിരുന്നു. സെപ്റ്റംബറിലും പണപ്പെരുപ്പം കൂടുതല്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റത്തിലുണ്ടായ ഇടിവിന് പ്രധാന കാരണം പച്ചക്കറികളുടെ വിലയിലുണ്ടായ ഇടിവാണ്. ഈ തിരുത്തല്‍ പൂര്‍ത്തിയായിട്ടില്ലെന്നത് സന്തോഷകരമാണെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
ഉപഭോക്തൃ വില സൂചികയില്‍ വാര്‍ഷികമായി ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ചാണ് ഡെഡ്‌ലൈന്‍ പണപ്പെരുപ്പം കണക്കാക്കുന്നത്. ഇത് ജൂലൈയിലെ 7.4 ശതമാനത്തില്‍ നിന്നും 6.8 ശതമാനമായി കുറഞ്ഞു. ആര്‍ബിഐയുടെ രണ്ട് മുതല്‍ ആറ് ശതമാനം എന്ന കംഫര്‍ട്ട് ബാന്‍ഡിന് പുറത്താണ് ഈ നിരക്ക്. ഭക്ഷ്യ പണപ്പെരുപ്പം വാര്‍ഷികാടിസ്ഥാനത്തില്‍ ജൂലൈയിലെ 10.6 ശതമാനത്തില്‍ നിന്നും ഓഗസ്റ്റില്‍ 9.2 ശതമാനമായി. ഭക്ഷ്യ പണപ്പെരുപ്പത്തിന്റെ ഉപഗ്രൂപ്പുകളില്‍ വരുന്ന പച്ചക്കറികളുടെ വില വര്‍ധനയിലും കുത്തനെ കുറവുണ്ടായി. എന്നിരുന്നാലും നേരിയ ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. പച്ചക്കറികളുടെ വിലയില്‍ വിശാലമായ ശ്രേണിയില്‍ തിരുത്തലിന്റെ സൂചനകളുണ്ടെന്നും ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.