image

15 Nov 2023 8:15 AM

News

ലോകകപ്പ് സെമി: ഇന്ത്യയ്ക്ക് ടോസ്, ബാറ്റിംഗ് തെരഞ്ഞെടുത്തു

MyFin Desk

world cup semi final
X

Summary

  • മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണു മത്സരം
  • ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ ആപ്പിലും വെബ്‌സൈറ്റിലും മത്സരം ലൈവ് സ്ട്രീമിംഗ് ഉണ്ട്


ഇന്ന് നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ടോസ് ലഭിച്ച ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.

ന്യൂസിലന്‍ഡാണ് എതിരാളികള്‍. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണു മത്സരം. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ ആപ്പിലും വെബ്‌സൈറ്റിലും മത്സരം ലൈവ് സ്ട്രീമിംഗ് ഉണ്ട്. സൗജന്യമായി കാണാന്‍ അവസരമുണ്ട്.

രോഹിത് ശര്‍മ

ശുഭ്മാന്‍ ഗില്‍

വിരാട് കോഹ്‌ലി

ശ്രേയസ് അയ്യര്‍

കെ എല്‍ രാഹുല്‍

സൂര്യകുമാര്‍ യാദവ്

രവീന്ദ്ര ജഡേജ

ബുമ്ര

കുല്‍ദീപ് യാദവ്

ഷമി

സിറാജ്

എന്നിവരാണ് ഇന്ത്യന്‍ ടീമിലുള്ളത്.

കളിച്ച ഒന്‍പത് മത്സരങ്ങളിലും ഒരെണ്ണം പോലും തോല്‍ക്കാതെയാണ് ഇന്ത്യ സെമിയിലെത്തിയത്. എങ്കിലും ഇന്ത്യന്‍ ടീമിന് 2019 ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോല്‍വിയേറ്റു വാങ്ങേണ്ടി വന്നത് ക്രിക്കറ്റ് പ്രേമികള്‍ മറക്കാന്‍ ഇടയില്ല.

കഴിഞ്ഞ ദിവസം നെതര്‍ലന്‍ഡ്‌സിനെതിരേ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇന്നു ഇന്ത്യ സെമി കളിക്കാനിറങ്ങുന്നത്.

ന്യൂസിലന്‍ഡ് ടീം

ഡെവോണ്‍ കോണ്‍വെ

രചിന്‍ രവീന്ദ്ര

കെയ്ന്‍ വില്യംസന്‍ (നായകന്‍)

ഡാരില്‍ മിച്ചല്‍

മാര്‍ക് ചാപ്മാന്‍

ഗ്ലെന്‍ ഫിലിപ്‌സ്

ടോം ലാതം

മിച്ചല്‍ സാന്റ്‌നര്‍

ടിം സൗത്തി

ലോക്കി ഫെര്‍ഗൂസന്‍

ട്രെന്റ് ബോള്‍ട്ട്