image

19 April 2023 3:15 PM GMT

News

ഈ വർഷം മധ്യത്തോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്നു യുഎൻ റിപ്പോർട്ട്

MyFin Desk

ഈ വർഷം മധ്യത്തോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്നു യുഎൻ റിപ്പോർട്ട്
X

Summary

  • എന്ന് ഇന്ത്യ ചൈനയെ മറികടക്കുമെന്നു വ്യക്തമായ ഒരു സമയം അവർ പറയുന്നില്ല
  • 2022 നവംബർ 15-നാണ് ലോകജനസംഖ്യ 800 കോടിയിൽ എത്തിയത്
  • ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയാകുമെന്നാണ് കണക്കുകൂട്ടൽ


യുണൈറ്റഡ് നേഷൻസ്, ന്യൂയോർക്ക്: ഈ വർഷം മധ്യത്തോടെ ഏകദേശം 30 ലക്ഷം ആളുകളുമായി ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്ന് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ (യുഎൻഎഫ്പിഎ; UNFPA) ഏറ്റവും പുതിയ "സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ" (SOWP) റിപ്പോർട്ട് പറയുന്നു.

ഈ വർഷം മധ്യത്തോടെ ചൈനയുടെ ജനസംഖ്യ 142.57 കോടിയാകുമ്പോൾ ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയാകുമെന്നാണ് പോപ്പുലേഷൻ ഫണ്ട് കണക്കുകൂട്ടുന്നത്.

2022 നവംബർ 15-നാണ് ലോകജനസംഖ്യ 800 കോടിയിൽ എത്തിയത്. ഇത് ആളുകളുടെ ജീവിതത്തിൽ, അവരുടെ ആരോഗ്യം, ഭാവി എന്നിവയിൽ എന്തെല്ലാം പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നത് ചിന്തനീയമാണ്.

ഇതിനെ അവലംബിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ ഒട്ടുമിക്കതും ഭയപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു. ലോകം പൊട്ടിത്തെറിക്കുന്നു, കുടിയേറ്റം അനിയന്ത്രണാതീതമാകുന്നു, പ്രായമായവർ എന്തുചെയ്യും, എന്നിങ്ങനെ പലതരം ചിന്താധാരകൾ പ്രചരിച്ചു.

"8 ബില്യൺ ലൈവ്സ്, ഇൻഫിനിറ്റ് പോസിബിലിറ്റിസ്: ദി കേസ് ഫോർ റൈറ്റ്സ് ആൻഡ് ചോയ്‌സസ്" എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അവർ പറയുന്നത് ഇന്ത്യയുടെ ജനസംഖ്യ 1.56 ശതമാനം വർദ്ധിച്ചു 142.86 കോടി ആവുമെന്നാണ്. കൂടാതെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും അല്ലെങ്കിൽ 68 ശതമാനവും ജോലി ചെയ്യുന്നവരായി കണക്കാക്കപ്പെടുന്ന 15 നും 64 നും ഇടയിൽ പ്രായമുള്ളവരാണ് എന്നും സൂചിപ്പിക്കുന്നു. 142.57 കോടി ജനസംഖ്യയുമായി ചൈന ഇന്ത്യയ്ക്ക് തൊട്ടുപിന്നിലാണ് എന്ന് കാണിക്കുന്നു.

എങ്കിലും എന്ന് ഇന്ത്യ ചൈനയെ മറികടക്കുമെന്നു വ്യക്തമായ ഒരു സമയം അവർ പറയുന്നില്ല, പക്ഷെ ഇരു രാജ്യങ്ങളുടെയും ജനസംഖ്യ വളർച്ച നിരക്ക് നോക്കിയാൽ ഈ വര്ഷം മധ്യത്തോടെ അത് സംഭവിക്കും.