25 Aug 2023 8:01 AM GMT
Summary
- അശാസ്ത്രീയമായ നികുതി ചുമത്തല്‍ ഒഴിവാക്കേണ്ടതുണ്ട്
- അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ബിയര്‍ വിപണി മികച്ച വളര്‍ച്ച കൈവരിക്കും
ആഗോള ജനപ്രീതിയുള്ള പാനീയമായ ബിയർ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ അതിന്റെ ഉപഭോഗം മിതമാണു. പ്രതിവര്‍ഷം 350 ദശലക്ഷത്തില്‍ താഴെ കെയ്‌സുകള്‍ മാത്രമാണ് രാജ്യത്ത് വിറ്റഴിക്കപ്പെടുന്നത്. ബിയറിന് നികുതി കുറക്കാൻ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞാൽ ഇതിന് മാറ്റമുണ്ടാകുമെന്ന് ബഡ്വെയ്സര്‍, ഹോഗാര്‍ഡന്‍, കൊറോണ തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉടമയായ കാര്‍ത്തികേയ ശര്‍മ്മ പറഞ്ഞു. നിയമങ്ങള്‍ അതിന്റെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നുവെങ്കില്‍ അടുത്ത മൂന്നു - അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ബിയര്‍ വിപണി മികച്ച വളര്‍ച്ച കൈവരിക്കും.
''ഏഷ്യാ-പസഫിക് മേഖലയിലാണ് ഞങ്ങളുടെ ഏറ്റവും വലിയ വളര്‍ച്ചാ നിരക്ക്. കൂടാതെ കമ്പനിയുടെ പ്രവര്‍ത്തനലാഭത്തിലേക്ക് പത്ത് ശതമാനം സംഭാവനയും നല്‍കുന്നു. മേഖലയിലെ ഏറ്റവും വലിയ വിപണി ചൈനയാണ്. രസകരമെന്നു പറയട്ടെ, ഇന്ത്യയില്‍ ബിയര്‍വിഭാഗത്തിന്റെ വളര്‍ച്ച കുറവാണ്. ഇവിടെ ഞങ്ങളുടെ ബിസിനസ് നടത്തുന്നതിന് ഓരോ വര്‍ഷവും അര ദശലക്ഷത്തിലധികം ലേബലുകളും ലൈസന്‍സുകളും റെഗുലേറ്ററി അംഗീകാരങ്ങളും ആവശ്യമായതിനാലാകാം ഇത്. ഇന്ത്യയ്ക്ക് ഫെഡറല്‍ മാത്രമല്ല, സംസ്ഥാന തലത്തിലുള്ള മേല്‍നോട്ടം കൂടിയുണ്ട്. '',അദ്ദേഹം പറഞ്ഞു.
'ബഡ്വെയ്സറിന്റെ ആഗോള വിപണിയില്‍ ഇന്ത്യ ഇപ്പോള്‍ നാലാം സ്ഥാനത്താണ്. മൊത്തത്തില്‍ 2022 നെ അപേക്ഷിച്ച് 2023 ന്റെ ആദ്യ പകുതി (ജനുവരി മുതല്‍ ജൂണ്‍ വരെ) അവസാനിച്ചപ്പോള്‍, ബിസിനസിന്റെ കാര്യത്തില്‍ കമ്പനി 20ശതമാനം വളര്‍ച്ച കൈവരിച്ചു. ഞങ്ങളുടെ ബിസിനസിന്റെ 58ശതമാനവും ബഡ്വെയ്സര്‍, ബഡ്വെയ്സര്‍ മാഗ്‌നം, ഹോഗാര്‍ഡന്‍, കൊറോണ തുടങ്ങിയ ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളില്‍ നിന്നാണ് വരുന്നത്. നാല്പത്തിരണ്ടു ശതമാനം മാത്രമാണ് ഇതര ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ളത്. ബിയര്‍ വിപണിയില്‍ കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ വളരുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു' ശര്‍മ്മ പറഞ്ഞു.
വ്യവസായം എല്ലായിടത്തും കോവിഡിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ലെങ്കിലും ചില സംസ്ഥാനങ്ങളില്‍ മികച്ച വളര്‍ച്ചയിലേക്ക് എത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് ബിയര്‍ വിപണികളില്‍ ഒന്നായിരുന്നു മഹാരാഷ്ട്ര. 2019 ലെ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇപ്പോള്‍ പിന്നിലാണ്. സംസ്ഥാനത്ത് ഡ്യൂട്ടിയില്‍ വന്‍ വര്‍ധന ഉണ്ടായതാണ് ഒരു കാരണം. എങ്കിലും ഇന്ത്യയിലെ മികച്ച 10 വിപണികളില്‍, ആ നിലവാരം ലംഘിക്കാത്ത ഏക വിപണിയായി മഹാരാഷ്ട്ര തുടരുന്നു.
ഇന്ത്യ ബിയറിന് വന്‍ നികുതി ചുമത്തുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ രണ്ടുതവണ നികുതി ചുമത്തുന്നു. ഇതില്‍ ആല്‍ക്കഹോള്‍ ചേരുവ ഉള്ളതിനാലാണ് നികുതി ചുമത്തപ്പെടുന്നത്. എന്നാല്‍ അതിന് ആനുപാതികമല്ല നികുതി നിരക്ക്. പകര്‍ച്ചവ്യാധിക്കാലത്തിനുശേഷം പശ്ചിമബംഗാള്‍ ബിയറിന് സ്ലാബ് അധിഷ്ഠിത നികുതി ഏര്‍പ്പെടുത്തി. വരുമാനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ 9-18ശതമാനം വര്‍ധനവ് കണ്ടു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ബംഗാളിലെ ബിയര്‍ വില്‍പ്പന ഇരട്ടിയായി. ഏകദേശം നാലായിരം കോടിയുടേതായിരുന്നു വില്‍പ്പന.
വ്യവസായത്തിന്റെയും വരുമാനത്തിന്റെയും കാഴ്ചപ്പാടില്‍, ബിയര്‍ കമ്പനികള്‍ക്ക് കര്‍ണാടക ഒരു വഴിത്തിരിവാണ്. 2023 ന്റെ ആദ്യ പകുതിയില്‍ പശ്ചിമ ബംഗാള്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളായിരുന്നു ഹൈലൈറ്റുകളെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.