22 April 2024 7:31 AM
Summary
- 27,038 ചൈനക്കാര്‍ 2022-ല്‍ യുഎസ് പൗരത്വമെടുത്തു
- മെക്‌സിക്കോ കഴിഞ്ഞാല്‍ കൂടുതല്‍ യുഎസ് പൗരത്വം സ്വീകരിക്കുന്നത് ഇന്ത്യക്കാര്‍
- 2022-ല്‍ ഏകദേശം 46 ദശലക്ഷം വിദേശികളാണ് യുഎസ്സില്‍ താമസിച്ചിരുന്നത്
മെക്‌സിക്കോ കഴിഞ്ഞാല്‍ യുഎസ് പൗരത്വം സ്വീകരിക്കുന്നത് ഇന്ത്യയില്‍ നിന്നുള്ളവര്‍.
ഏറ്റവും പുതിയ കോണ്‍ഗ്രഷണല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
65,960 ഇന്ത്യക്കാരാണു യുഎസ് പൗരത്വം സ്വീകരിച്ചത്. മെക്‌സിക്കോ കഴിഞ്ഞാല്‍ കൂടുതല്‍ യുഎസ് പൗരത്വം സ്വീകരിക്കുന്നത് ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിച്ചു.
2022-ല്‍ ഏകദേശം 46 ദശലക്ഷം വിദേശികളാണ് യുഎസ്സില്‍ താമസിച്ചിരുന്നത്. ഇത് യുഎസ്സിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 14 ശതമാനം വരും. യുഎസ് സെന്‍സസ് ബ്യൂറോയില്‍ നിന്നുള്ള അമേരിക്കന്‍ കമ്മ്യൂണിറ്റി ഡാറ്റ പ്രകാരം 2022-ല്‍ 333 ദശലക്ഷമാണ് യുഎസ്സിലെ ജനസംഖ്യ.
മെക്‌സിക്കോയില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ അമേരിക്കന്‍ പൗരത്വമെടുക്കുന്നത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. മൂന്നാം സ്ഥാനം ഫിലിപ്പീന്‍സിനും നാലാം സ്ഥാനം ക്യൂബയ്ക്കും അഞ്ചാം സ്ഥാനം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിനുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2022-ല്‍ 1,28,878 മെക്‌സിക്കന്‍ വംശജരും, 53,413 ഫിലിപ്പീന്‍സുകാരും, 46913 ക്യൂബക്കാരും, 34,525 ഡൊമിനിക്കന്‍ റിപ്പബ്ലിക്കന്മാരും അമേരിക്കന്‍ പൗരത്വം നേടി.
27,038 ചൈനക്കാര്‍ 2022-ല്‍ യുഎസ് പൗരത്വമെടുത്തു.