image

8 Jan 2024 5:12 AM GMT

Middle East

ഇന്ത്യ സൗദിയുമായി ഹജ്ജ് കരാര്‍ ഒപ്പുവെച്ചു

MyFin Desk

ഇന്ത്യ സൗദിയുമായി ഹജ്ജ് കരാര്‍ ഒപ്പുവെച്ചു
X

Summary

  • ഈ വര്‍ഷം ഇന്ത്യയില്‍നിന്ന് ഹജ്ജിനായി 1,75,025 തീര്‍ത്ഥാടകര്‍ക്ക് അനുമതി
  • 35,005 തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് ഗ്രൂപ്പ് ഓപ്പറേറ്റര്‍മാര്‍ വഴി യാത്ര ചെയ്യാം


ഈ വര്‍ഷത്തെ ഹജ്ജിനായുള്ള കരാറില്‍ ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവെച്ചു. കേന്ദ്ര വനിതാ-ശിശു വികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയും വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരനും സൗദി അറേബ്യ (കെഎസ്എ) കിംഗ്ഡം ഹജ്ജ്, ഉംറ മന്ത്രി ഡോ.എച്ച്.ഇ. ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍-റബിയയുമാണ് കരാറില്‍ ഒപ്പിട്ടത്.

2024-ലെ ഹജ്ജിനായി ഇന്ത്യയില്‍ നിന്നുള്ള മൊത്തം 1,75,025 തീര്‍ത്ഥാടകരുടെ ക്വാട്ട അന്തിമമാക്കിയിട്ടുണ്ട്. കൂടാതെ 1,40,020 സീറ്റുകള്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിപോകുന്നതിന് സംവരണം ചെയ്തിട്ടുണ്ട്.

ഇത് 2024 ല്‍ ഹജ് തീര്‍ത്ഥാടനം നടത്താന്‍ ഉദ്ദേശിക്കുന്ന സാധാരണ തീര്‍ത്ഥാടകര്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും. 35,005 തീര്‍ഥാടകര്‍ക്ക് ഹജ് ഗ്രൂപ്പ് ഓപ്പറേറ്റര്‍മാര്‍ വഴി യാത്ര ചെയ്യാന്‍ അനുമതി നല്‍കും.

ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ ഹജ്ജ് യാത്ര കൂടുതല്‍ സുഗമമാക്കുന്നതിനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ സംരംഭങ്ങളെ സൗദി അഭിനന്ദിച്ചു.

ഇക്കാര്യത്തില്‍ സാധ്യമായ എല്ലാ സഹായവും നല്‍കാമെന്ന് വാഗ്ദാനം ചെയ്തു.

മെഹ്റം ഇല്ലാത്ത ലേഡീസ് വിഭാഗത്തിന് കീഴില്‍ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെ റിയാദ് ആഴത്തില്‍ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തു.

കരാറില്‍ ഒപ്പുവെച്ചതിനും ഹജ്ജ്, ഉംറ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സ്മൃതി ഇറാനിയും മുരളീധരനും തീര്‍ത്ഥാടകരുടെ ക്രമീകരണങ്ങള്‍ നിരീക്ഷിക്കുന്നതിനും മെച്ചപ്പെട്ട ലോജിസ്റ്റിക്‌സും നിരീക്ഷണ സംവിധാനവും സുഗമമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനുമായി ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനല്‍ സന്ദര്‍ശിച്ചു.