15 Nov 2023 5:55 PM IST
Summary
50 ഓവറില്‍ ഇന്ത്യ നാല് വിക്കറ്റിന് 397 റണ്‍സെടുത്തു.
ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ നിരവധി റെക്കോര്‍ഡുകളാണ് ഇന്ന് ഇന്ത്യ എഴുതിച്ചേര്‍ത്തത്. ന്യൂസിലന്‍ഡിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യയുടെ രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ സെഞ്ച്വറി അടിച്ചു.
ന്യൂസിലന്‍ഡിന് 398 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ നല്‍കിയത്.
50 ഓവറില്‍ ഇന്ത്യ നാല് വിക്കറ്റിന് 397 റണ്‍സെടുത്തു.
ടോസ് മുതലുള്ള കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കമാണ് രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നു നല്‍കിയത്. 29 ബോളില്‍നിന്നും 47 റണ്‍സെടുത്ത രോഹിത് ഔട്ടായെങ്കിലും മറുവശത്ത് ശുഭ്മാന്‍ ഗില്ലും കോഹ് ലിയും ചേര്‍ന്നു റണ്‍വേട്ട തുടര്‍ന്നു.
മത്സരത്തില്‍ രണ്ട് സെഞ്ച്വറികളാണ് പിറന്നത്.
വിരാട് കോഹ്‌ലി 117 ഉം, ശ്രേയസ് അയ്യര്‍ 105ഉം റണ്‍സെടുത്തു.