11 Oct 2023 4:26 PM GMT
Summary
ഇന്ത്യയുടെ കടം ജിഡിപിയുടെ 81.9 ശതമാനത്തോളം വരും.
അയല്‍ രാജ്യമായ ചെനയെപ്പോലെ ഇന്ത്യയ്ക്കും ഉയര്‍ന്ന തോതില്‍ കടമുണ്ട്. പക്ഷേ, അതുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ ചൈനയോളം വരില്ലെന്ന് ഐഎംഫ്. ഇന്ത്യയുടെ കടം ജിഡിപിയുടെ 81.9 ശതമാനത്തോളം വരും. ഇടക്കാലയളവില്‍ ധനകമ്മി കുറയ്ക്കാന്‍ ഒരു ഏകീകരണ പദ്ധതി വേണമെന്നും അന്താരാഷ്ട്ര നാണയ നിധിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ കടം 83 ശതമാനത്തോളം വരും. ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസമില്ല. കോവിഡിനു മുമ്പ് ഇന്ത്യയുടെ കടം 75 ശതമാനമായിരുന്നുവെന്നും ഐഎംഎഫിന്റെ ഫിസ്‌കല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ റുഡ് ഡി മൂയ്ജ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
2023 ല് പ്രവചിക്കപ്പെട്ട 8.8 ശതമാനം കമ്മിയാണ് ഇന്ത്യയില്‍ ഇപ്പോഴുള്ളത്. ഇതില്‍ വലിയൊരു ഭാഗം പലിശയ്ക്കായുള്ള ചെലവുകളില്‍ വരുന്നു. കാരണം കടത്തിന് ധാരാളം പലിശ നല്‍കേണ്ടതായുണ്ട്. ഇന്ത്യ ജിഡിപിയുടെ 5.4 ശതമാനം പലിശയ്ക്കായി ചെലവഴിക്കുന്നു. പ്രാഥമികമായുള്ള കമ്മി 3.4 ശതമാനമാണ്. അവ രണ്ടും ഒരുമിക്കുമ്പോള്‍ 8.8 ശതമാനമായി ഉയരുമെന്നും, 'അദ്ദേഹം പറഞ്ഞു.
ചൈനയിലേത് പോലെ ഇന്ത്യയുടെ കടം ഉയരുമെന്ന് പ്രവചിക്കാനാകില്ല. 2028 ല്‍ ഇത് 1.5 ശതമാനം മുതല്‍ 80.4 ശതമാനം വരെ കുറയുമെന്നാണ് അനുമാനം. ഇന്ത്യയിലെ വളര്‍ച്ച വളരെ ഉയര്‍ന്നതാണ് എന്നതാണ് ഒരു കാരണം. ഉയര്‍ന്ന വളര്‍ച്ചയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ധന കമ്മി നിരവധി നടപടികളിലൂടെ കുറയ്ക്കുന്ന ഒരു സാമ്പത്തിക ഏകീകരണ പദ്ധതി ഇടത്തരം കാലയളവില്‍ ഉണ്ടായിരിക്കണം. ഇത് വരുമാനവുമായി ബന്ധപ്പെട്ടാകാം, ചെലവഴിക്കലുമായി ബന്ധപ്പെട്ടാകാം. കൂടാതെ ധനപരമായ മാനേജ്‌മെന്റ്, ധനപരമായ നല്ല നിയമങ്ങള്‍, മുന്നോട്ട് നയിക്കുന്ന തരത്തിലുള്ള ധന സമവാക്യം കൈകാര്യം ചെയ്യുന്ന തരത്തിലുള്ള ധനപരമായ ചട്ടക്കൂടുകള്‍ എന്നിവയിലൂടയൊക്കെ ധനകമ്മിയെ നിയന്ത്രിക്കാം അദ്ദേഹം വ്യക്തമാക്കി.
സാങ്കേതിക സംവിധാനം ശക്തിപ്പെടുത്തുക എന്നതാണ് ധനപരമായ ഏകീകരണത്തെ പിന്തുണയ്ക്കാനുള്ള ഫലപ്രദമായി ഒരു മാര്‍ഗം. ധാരാളം അവസരങ്ങളുണ്ട്. ഒന്നിലധികം നികുതി നിരക്കുകള്‍, നിരവധി ഇളവുകള്‍ എന്നിവയുള്ള പൊതു വില്‍പ്പന നികുതിയില്‍ (ജനറല്‍ സെയില്‍സ് ടാക്‌സ്) അവസരങ്ങളുണ്ട്. പൊതു വില്‍പ്പന നികുതിയുടെ രൂപകല്‍പ്പന മെച്ചപ്പെടുത്തുക, വ്യക്തിഗത ആദായനികുതിയുടെയും കോര്‍പ്പറേറ്റ് ആദായനികുതിയുടെയും അടിത്തറ വിപുലീകരിക്കുക എന്നീ അവസരങ്ങള്‍ ഇന്ത്യയില്‍ ഞങ്ങള്‍ കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.