11 April 2024 3:44 PM IST
Summary
- 2023-ല്‍ ഇന്ത്യയുടെ ഡിജിറ്റല്‍ സേവനങ്ങളുടെ കയറ്റുമതി 257 ബില്യന്‍ ഡോളറിലെത്തി
- ആഗോളതലത്തില്‍ നടന്ന ചരക്ക് സേവനങ്ങളുടെ (ഗുഡ്‌സ് & സര്‍വീസസ്) കയറ്റുമതിയുടെ 13.8 ശതമാനവും ഡിജിറ്റല്‍ സേവനങ്ങളായിരുന്നു
- എല്ലാ മേഖലകളിലും ഗുഡ്‌സിന്റെ ആഗോള വ്യാപാരം കുറഞ്ഞെങ്കിലും ഡിജിറ്റല്‍ സേവനങ്ങളുടെ കയറ്റുമതി അഭിവൃദ്ധിപ്പെട്ടു
ഡിജിറ്റല്‍ സേവനങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തി. ചൈനയെ മറികടന്നാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്.
ആഗോള തലത്തില്‍ കയറ്റുമതി ചെയ്യുന്നതിന്റെ അഞ്ചിലൊന്നും ഇന്ത്യയുടെ സംഭാവനയാണെന്ന് ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) തയാറാക്കിയ ഗ്ലോബല്‍ ട്രേഡ് ഔട്ട്‌ലുക്ക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് പറഞ്ഞു.
2023-ല്‍ ഇന്ത്യയുടെ ഡിജിറ്റല്‍ സേവനങ്ങളുടെ കയറ്റുമതി 257 ബില്യന്‍ ഡോളറിലെത്തി.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനത്തിന്റെ വര്‍ധനയാണിത്.
ആഗോളതലത്തില്‍ ഡിജിറ്റല്‍ സേവനങ്ങളുടെ കയറ്റുമതി 2023-ല്‍ 4.25 ട്രില്യന്‍ ഡോളറായി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട് സൂചിപ്പിച്ചു. ഇതിലൂടെ മുന്‍വര്‍ഷത്തേക്കാള്‍ 9 ശതമാനത്തിന്റെ വര്‍ധനയാണ് കൈവരിച്ചത്.
ആഗോളതലത്തില്‍ നടന്ന ചരക്ക് സേവനങ്ങളുടെ (ഗുഡ്‌സ് & സര്‍വീസസ്) കയറ്റുമതിയുടെ 13.8 ശതമാനവും ഡിജിറ്റല്‍ സേവനങ്ങളായിരുന്നു.
എല്ലാ മേഖലകളിലും ഗുഡ്‌സിന്റെ ആഗോള വ്യാപാരം കുറഞ്ഞെങ്കിലും ഡിജിറ്റല്‍ സേവനങ്ങളുടെ കയറ്റുമതി അഭിവൃദ്ധിപ്പെട്ടു.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി (ഐസിടി) ശൃംഖലകള്‍ വഴി വിതരണം ചെയ്യാവുന്ന വിപുലമായ സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഡിജിറ്റല്‍ സേവനങ്ങള്‍. ഇതില്‍ ഐസിടി സര്‍വീസസ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സര്‍വീസസ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പ്രഫഷണല്‍ സേവനങ്ങള്‍, വിദ്യാഭ്യാസം, ട്രെയ്‌നിംഗ് സര്‍വീസസ് എന്നിവ ഉള്‍പ്പെടുന്നു.