22 Sept 2023 12:19 PM
Summary
1500 കോടി ഡോളർ മുതൽ 2000 കോടി ഡോളർ വരെ ഇന്ത്യയിലേക്ക് ഒഴുകും
ജെ പി മോര്‍ഗന്‍ ചേസ് ആന്‍ഡ് കോ അതിന്റെ എമര്‍ജിംഗ് മാര്‍ക്കറ്റ് ബോണ്ട് ഇന്‍ഡെക്‌സില്‍ ഇ്ന്ത്യ ഗവണ്‍മെന്റ് ബോണ്ടുകളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതിനു പിന്നാലെ, ബ്ലൂംബെർഗ് ഗ്ലോബൽ ഇന്റഗ്രേറ്റ് ഇൻഡക്സും ആ പാത പിന്തുടരുമെന്ന അഭ്യുഹം വിപണിയിൽ ശക്തമായി. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, ബോണ്ട് വിപണിയിലെ ഇന്ത്യയുടെ വെയ്റ്റേജ് 6 ശതമാനം മുതൽ 10 ശതമാനം വരെ ഉയരും. ഇത് 1500 കോടി ഡോളർ മുതൽ 2000 കോടി ഡോളർ വരെ ഇന്ത്യയിലേക്ക് ഒഴുകാൻ സഹായിക്കും.
എഫ് ടി എസ് ഇ ഇൻഡക്സ്സിൽ കൂടി ഇന്ത്യ ഗവണ്മെന്റ് ബോണ്ടുകൾ ഉൾപ്പെടുത്തുകയാണെകിൽ, ഡോളറിന്റെ വരവ് പിന്നയും കൂടും. അതിനുള്ള സാധ്യതയും വിപണി തള്ളി കളയുന്നില്ല.
2024 ജൂണ്‍ 28 മുതല്‍ ഇന്ത്യ ഗവണ്‍മെന്റ് ബോണ്ടുകള്‍ ജെപി മോര്‍ഗന്‍ ഗവണ്മെന്റ് ബോണ്ട് ഇന്‍ഡെക്‌സ് - എമര്‍ജിംഗ് മാര്‍ക്കറ്റ്‌സില്‍ (ജിബിഐ-ഇഎം) ഉള്‍പ്പെടുത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്. പരമാവധി 10 ശതമാനം വെയിറ്റേജ് ആണ് ഇന്ത്യന്‍ ബോണ്ടുകള്‍ക്കു ജെ പി മോർഗൻ ഇൻഡക്സ് നൽകുക. .
ഇന്ത്യന്‍ ബോണ്ടുകളെ ഇന്‍ഡെക്‌സില്‍ ഉള്‍പ്പെടുത്തുന്നതോടെ കോടിക്കണക്കിനു ഡോളര്‍ നിക്ഷേപമായി ഇന്ത്യന്‍ ബോണ്ടു വിപണിയിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. ഇത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്കും വിദേശ നിക്ഷേപകര്‍ക്കും ഒരേപോലെ പ്രയോജനകരമാകുമെന്നാണ് വിലിയിരുത്തല്‍. രൂപയ്ക്കും ബോണ്ട് യീല്‍ഡിനും ഇതു ഗുണം ചെയ്യും.
ബോണ്ട് സൂചികയില്‍ ഉള്‍പ്പെടുത്താനായി 23 ഗവണ്‍മെന്റു ബോണ്ടുകളാണ് ജെപി മോര്‍ഗന്‍ ഇപ്പോള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിന്റെ സാങ്കല്‍പ്പിക മൂല്യം ഇപ്പോള്‍ 33000 കോടി ഡോളറോളം വരും. ഇന്ത്യയ്ക്കു പുറത്തുള്ള നിക്ഷേപകര്‍ക്ക് ഒരു തടസവുമില്ലാതെ ഈ ബോണ്ടുകള്‍ വാങ്ങാന്‍ സാധിക്കും.
"ജെപി മോര്‍ഗന്‍ സൂചികയുടെ മൂല്യം ഏതാണ്ട് 24000 കോടി ഡോളറാണ്. ഇതില്‍ ഇന്ത്യന്‍ ബോണ്ടുകള്‍ക്ക് 10 ശതമാനം വെയിറ്റേജ് കിട്ടുക എന്നാല്‍ 2400 കോടി ഡോളറിന്റെ മൂല്യമാണ് ഇന്ത്യന്‍ ബോണ്ടുകള്‍ക്കു ലഭിക്കുക. ഇതു വലിയൊരു തുകയാണ്.", വെല്‍ത്ത് എയുഎം കാപ്പിറ്റലിന്റെ ദേശീയ തലവന്‍ മുകേഷ് കൊച്ചാര്‍ പറയുന്നു. ഇതു വഴി ഇന്ത്യയുടെ വായ്പയെടുക്കുന്നതിനുള്ള ചെലവ് കുറയും. കോവിഡിനുശേഷം ഉയര്‍ന്നു നില്‍ക്കുന്ന കമ്മി മൂലം വായ്പ ചെലവ് (പലിശ ) കുത്തിനെ ഉയര്‍ന്നിരുന്നു., അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഗവണ്‍മെന്റ് ബോണ്ടുകള്‍ വാങ്ങുന്നതിലൂടെയുള്ള ഡോളറിന്റെ ഒഴുക്ക് ഇന്ത്യന്‍ ബാങ്കുകള്‍ക്കും എന്‍ബിഎഫ്‌സികള്‍ക്കും മറ്റ് വന്‍ കമ്പനികള്‍ക്കും ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഗവണ്‍മെന്റ് ബോണ്ടുകളെ ജെപി മോര്‍ഗന്‍ ഇന്‍ഡെക്‌സില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന വിലിയിരുത്തലില്‍ ഗവണ്‍മെന്റ് ബോണ്ടുകളിലെ നിക്ഷേപം 2022 അവസാനത്തോടെ 740 കോടി ഡോളറില്‍നിന്നു 1200 കോടി ഡോളറായി ഉയര്‍ന്നിരുന്നു.