image

23 Nov 2023 5:29 AM

News

ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെട്ടതായി വിദേശകാര്യമന്ത്രി

MyFin Desk

india-canada relations have improved, external affairs minister
X

Summary

  • ഇ- വിസ സേവനങ്ങള്‍ പുനരാരംഭിച്ചത് ബന്ധങ്ങള്‍ മെച്ചപ്പെട്ടതിന് ഉദാഹരണം
  • മുന്‍പ് നയന്ത്രജ്ഞര്‍ക്ക് ഓഫീസില്‍ പോയി ജോലിചെയ്യുന്നതിന് ബുദ്ധിമുട്ടുള്ള സാഹചര്യം ഉണ്ടായിരുന്നു


ഇന്ത്യ-കാനഡ ബന്ധം താരതമ്യേന മെച്ചപ്പെട്ടതായതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇ-വിസ സേവനങ്ങള്‍ പുനരാരംഭിച്ചത് ഇക്കാരണത്താലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജി 20 നേതാക്കളുടെ വെര്‍ച്വല്‍ ഉച്ചകോടിയുടെ സമാപനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ-വിസ സേവനങ്ങള്‍ പുനരാരംഭിച്ചതിന് ജി 20 മീറ്റിംഗുമായി ഒരു ബന്ധവുമില്ല. മുന്‍പ് കാനഡയിലെ സാഹചര്യം ഞങ്ങളുടെ നയതന്ത്രജ്ഞര്‍ക്ക് ഓഫീസില്‍ പോയി വിസ പ്രോസസ്സ് ചെയ്യുന്നതിനും ആവശ്യമായ ജോലികള്‍ ചെയ്യുന്നതിനും ബുദ്ധിമുട്ടുണ്ടായിരുന്നു. ഇക്കാരണത്താലാണ് അന്ന് വിസ സേവനങ്ങള്‍ നിര്‍ത്തിവെക്കേണ്ടിവന്നതെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബറിലാണ്, കാനഡയിലെ ഇന്ത്യന്‍ മിഷന്‍ ``പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍ ഇനിയും ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്''.

അതിനുശേഷം കാനഡ നടപ്പിലാക്കിയ സമീപകാല നടപടികള്‍ കണക്കിലെടുത്ത്, സുരക്ഷാ സാഹചര്യങ്ങളെ സമഗ്രമായി വിലയിരുത്തിയതിന് ശേഷം ഒക്ടോബറില്‍, നാല് പ്രത്യേക വിഭാഗങ്ങള്‍ക്കായി കാനഡയില്‍ വിസ സേവനങ്ങള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു.

വിഭാഗങ്ങളില്‍ എന്‍ട്രി വിസ, ബിസിനസ് വിസ, മെഡിക്കല്‍ വിസ, കോണ്‍ഫറന്‍സ് വിസ എന്നിവ ഉള്‍പ്പെടുന്നു, സേവനങ്ങളുടെ പുനരാരംഭം ഒക്ടോബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വന്നു.

ജൂണില്‍ ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. നിലവില്‍ ഇപ്പോഴും ഉഭയകക്ഷിബന്ധങ്ങള്‍ സാധാരണനിലയായിട്ടില്ല.