31 Oct 2023 6:16 AM
Summary
- 81.5 കോടി ഇന്ത്യക്കാരുടെ ആധാർ അടക്കമുള്ള വ്യക്തിപരമായ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്.
- pwn0001 ' എന്ന പേരിലുള്ള 'എക്‌സ്' പ്രൊഫൈലിലൂടെ പരസ്യപ്പെടിത്തിയുരുന്നു എന്നാണ് വിവരം.
ഏകദേശം 82 കോടി ഇന്ത്യക്കാരുടെ ആധാർ അടക്കമുള്ള വ്യക്തിപരമായ വിവരങ്ങൾ ചോർന്നതായി .യുഎസ് സൈബർ സുരക്ഷാ ഏജൻസിയായ റീ സെക്യൂരിറ്റി.
. ഇന്ത്യക്കാരുടെ ആധാർ,പാസ്പോർട്ട് വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നതായാണ് ഏജൻസി അതിന്റെ റിപ്പോർട്ടിൽ പറയുന്നത്. pwn0001 ' എന്ന പേരിലുള്ള 'എക്‌സ്' പ്രൊഫൈലിലൂടെ ഇക്കാര്യം പരസ്യപ്പെടിത്തിയുരുന്നു എന്നാണ് റീ സെക്യൂരിറ്റിയുടെ വെളിപ്പെടുത്തൽ..
പേര് ,വിലാസം,പ്രായം,ജൻഡർ,രക്ഷിതാവിന്റെ പേര്,ആധാർ, പാസ്പോർട്ട് വിവരം, എന്നീ വിവരങ്ങൾ ഓൺലൈനിൽ വിൽപ്പനക്ക് ഹാക്കറുടെ പക്കൽ ഉണ്ടെന്നാണ് ഏജൻസി വെളിപ്പെടുത്തിയത് . 80 ,000 യുഎസ് ഡോളറാണ് (ഏകദേശം 66 .61 ലക്ഷം രൂപ) ഈ വിവരങ്ങൾക്ക് വിലയിട്ടിരിക്കുന്നത്.
കോവിഡ് കാലഘട്ടത്തിലെ പരിശോധനയുമായി ബന്ധപ്പെട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ശേഖരിച്ച ഈ വിവരങ്ങൾ, അതിന്റെ ഡാറ്റാബേസിൽ നിന്നും ആയിരിക്കാം അപഹരിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. എന്നാൽ ഇതിൽ വ്യക്തതയില്ല. അതേസമയം, ഡാറ്റ ചോർത്തുന്നത് ഇതാദ്യമല്ല.' കോവിൻ' വെബ്‌സൈറ്റിൽ നിന്ന് വിവിഐപികൾ ഉൾപ്പെടെയുള്ള വാക്‌സിനേഷൻ എടുത്ത പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ഒരു ടെലിഗ്രാം ചാനൽ വഴി ചോർന്നിരുന്നു. തുടർന്ന് ജൂൺ ആദ്യം സർക്കാർ ഡാറ്റാ ലംഘനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.
2022 നവംബർ മാസത്തിൽ ഐസിഎംആർ ന് നേരെ സൈബർ ആക്രമണത്തിനു ശ്രമം നടന്നിരുന്നു. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ആറായിരത്തോളം ഹാക്കിങ് ശ്രമങ്ങൾ ഉണ്ടായെന്നാണ് വിവരങ്ങൾ.